മുംബൈ: ജൂണിലെ താഴ്ചയില്‍ നിന്നും 20 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരിക്കയാണ് സ്‌മോള്‍ ക്യാപ്പ്, മിഡ് ക്യാപ്പ് സൂചികകള്‍. ചരക്കുകളുടെ വില കുറഞ്ഞതും മികച്ച സാമ്പത്തിക സൂചകങ്ങള്‍, ആരോഗ്യകരമായ മണ്‍സൂണ്‍ എന്നിവയുമാണ് വിപണിയുടെ ഉണര്‍വിന് കാരണമായത്. കൂടാതെ താരതമ്യേന മികച്ച കോര്‍പറേറ്റ് ഫലങ്ങളും വിപണിയെ തുണച്ചു.
ബിഎസ്ഇ മിഡ്ക്യാപ് അതിന്റെ ജൂണിലെ താഴ്ന്ന നിരക്കില്‍ നിന്ന് 19 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് 20.04 ശതമാനം നേട്ടമാണുണ്ടാക്കിയത്. 15 ശതമാനം വീതം വര്‍ധന രേഖപ്പെടുത്തിയ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയെ വെല്ലുന്ന പ്രകടനമാണ് ഇത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഈ വര്‍ഷം 0.2 ശതമാനത്തിന്റെ പോസിറ്റീവ് പ്രകടനമാണ് കാഴ്ചവച്ചത്.
എന്നാല്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് 4 ശതമാനം താഴ്ച വരിച്ചു. ഈ കാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 2.8 ശതമാനം വീതം ഉയരുകയായിരുന്നു. ത്രൈമാസ വരുമാനത്തില്‍ കാര്യമായ നിരാശകളൊന്നും ഇതുവരെ ഉണ്ടായില്ലെന്ന് മാത്രമല്ല പല സ്ഥാപനങ്ങളും പ്രതീക്ഷിച്ചതിലും മികച്ച സംഖ്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിന് പുറമെ വിദേശ നിക്ഷേപകരുടെ മടങ്ങിവരവും സൂചികകള്‍ക്ക് തുണയായി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 4.50 ബില്യണ്‍ ഡോളറാണ് ജൂലൈ പകുതി മുതല്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് സംഭാവന ചെയ്തത്. ചരക്ക് വിലയില്‍ വരുത്തിയ ഇളവുകളും നിക്ഷേപകരുടെ വികാരം മെച്ചപ്പെടുത്തി.
ഏപ്രില്‍ 1 മുതല്‍, എല്‍എംഇ കോപ്പര്‍ 23 ശതമാനവും എല്‍എംഇ അലുമിനിയം 30 ശതമാനവും എല്‍എംഇ സിങ്ക് 15 ശതമാനവും കുറഞ്ഞു. ഇക്കാലയളവില്‍ ബ്രെന്റ് ക്രൂഡ് 12 ശതമാനം ഇടിവാണ് നേരിട്ടത്. ഇന്ത്യയിലെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലൈയില്‍ 6.71 ശതമാനമായി കുറഞ്ഞതും നിര്‍ണ്ണായകമായി.
യുഎസ് സിപിഐ പണപ്പെരുപ്പം ജൂലൈ വരെയുള്ള വര്‍ഷത്തില്‍ 8.5 ശതമാനമായി. ബ്ലൂംബെര്‍ഗ് കണക്കാക്കിയ 8.7 ശതമാനത്തിന് താഴെയാണ് ഇത്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതോടെ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അവയുടെ റാലി തുടരുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
2021 ഒക്ടോബറിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് യഥാക്രമം 24 ശതമാനവും 26 ശതമാനവും താഴെയാണ് മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍. സെന്‍സെക്‌സും നിഫ്റ്റിയും അതേസമയം 17 ശതമാനം വീതം നഷ്ടപ്പെടുത്തിയിട്ടുണ്ട്.