
നിഫ്‌റ്റി സ്‌മോള്‍കാപ് 250, നിഫ്‌റ്റി മൈക്രോകാപ് 250 എന്നീ സൂചികകള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനം ഇടിഞ്ഞു. ഒരു സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനം ഇടിയുമ്പോള്‍ `ബെയര്‍ മാര്‍ക്കറ്റി’ലേക്ക് കടന്നതായാണ് കണക്കാക്കുന്നത്.
നിഫ്‌റ്റി സ്‌മോള്‍കാപ് 250, മൈക്രോകാപ് 250 സൂചികകള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും യഥാക്രമം 21.4 ശതമാനവും 20.2 ശതമാനവുമാണ് ഇടിഞ്ഞത്. നിഫ്‌റ്റി മിഡ്‌കാപ് സൂചിക 17.7 ശതമാനം ഇടിവ് നേരിട്ടു.
കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായാണ് നിഫ്‌റ്റി സ്‌മോള്‍കാപ് 250, മൈക്രോകാപ് 250 സൂചികളിലെ ഇടിവ് 20 ശതമാനത്തിന് മുകളിലായത്.
അതേ സമയം പല സ്‌മോള്‍കാപ്, മൈക്രോകാപ്, പെന്നി ഓഹരികളും നേരത്തെ തന്നെ 30 ശതമാനം മുതല്‍ 80 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.
നൂറിലേറെ സ്‌മോള്‍കാപ്, മൈക്രോകാപ് ഓഹരികള്‍ സെപ്‌റ്റംബര്‍ 27നു ശേഷം 10-30 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്.
സ്‌മോള്‍കാപ് സൂചികയിലെ 79 ഓഹരികളും മൈക്രോകാപ് സൂചികയിലെ 80 ഓഹരികളും 30 ശതമാനം മുതല്‍ 50 ശതമാനം വരെ തിരുത്തലിന് വിധേയമായി.