
ഫെബ്രുവരി 19 മുതല്‍ സ്‌മോള്‍കാപ് ഓഹരികളിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകരുടെ സമ്പത്തിലുണ്ടായത് 9 ലക്ഷം കോടി രൂപയുടെ ഇടിവ്. ഫെബ്രുവരി 19 മുതല്‍ 12 ശതമാനം ഇടിഞ്ഞ ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചിക വ്യാഴാഴ്ച്ച മൂന്ന് ശതമാനമാണ് കരകയറിയത്.
2013 ഏപ്രില്‍ ഒന്ന് മുതല്‍ ഫെബ്രുവരി 19 വരെ സെന്‍സെക്‌സ് 24 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 71 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം ഫെബ്രുവരി 19നു ശേഷം സ്‌മോള്‍കാപ് ഓഹരികള്‍ കനത്ത തിരുത്തലിന് വിധേയമായി.
സ്‌മോള്‍, മിഡ്‌കാപ് ഓഹരികള്‍ അമിത മൂല്യത്തിലെത്തിയതിനെ തുടര്‍ന്ന് മ്യൂച്വല്‍ ഫണ്ടുകളോട് നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന സെബിയുടെ നിര്‍ദേശമാണ് ഇടിവിന് ഒരു കാരണമായത്.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 14 വരെ ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചികയില്‍ ഉള്‍പ്പെട്ട 16 ഓഹരികള്‍ 40 ശതമാനം മുതല്‍ 56 ശതമാനം വരെ ഇടിഞ്ഞു. 83 ഓഹരികള്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇടിവ് നേരിട്ടു.
സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ `സ്‌ട്രെസ് ടെസ്റ്റി’ന് വിധേയമായി കൊണ്ടിരിക്കുകയാണ്.
തങ്ങളുടെ പോര്‍ട്‌ഫോളിയോയുടെ 50 ശതമാനം വിറ്റഴിക്കാന്‍ എത്ര ദിവസമെടുക്കുമെന്ന പരിശോധന നടത്തിയതിനു ശേഷം അക്കാര്യം വെളിപ്പെടുത്തി വരികയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.