Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വമ്പൻ ലിസ്റ്റിംഗുമായി വീണ്ടും എസ്‌എംഇ ഐപിഒകൾ

മുംബൈ: എസ്‌എംഇ ഐപിഒകള്‍ വീണ്ടും നിക്ഷേപകര്‍ക്ക്‌ വന്‍നേട്ടം നല്‍കുന്നു. ഇന്നലെ ലിസ്റ്റ്‌ ചെയ്‌ത രണ്ട്‌ എസ്‌എംഇ ഓഹരികള്‍ 90 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്യുകയും ലിസ്റ്റിംഗിനു ശേഷം 5 ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും ചെയ്‌തു.

ഇന്നലെ ലിസ്റ്റ്‌ ചെയ്‌ത സി2സി അഡ്വാന്‍സ്‌ഡ്‌ സിസ്റ്റംസ്‌, രാജ്‌പുതാന ബയോഡീസല്‍ എന്നീ എസ്‌എംഇ ഓഹരികളാണ്‌ വ്യാപാരത്തിന്റെ ആദ്യദിനത്തില്‍ തന്നെ നിക്ഷേപകര്‍ക്ക്‌ ഇരട്ടിനേട്ടം നല്‍കിയത്‌.

130 രൂപ ഐപിഒ വിലയുണ്ടായിരുന്ന രാജ്‌പുതാന ബയോഡീസല്‍ 247 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. അതിനു ശേഷം ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും 5 ശതമാനം ഉയര്‍ന്ന്‌ 259.35 രൂപയിലെത്തി. ഇതോടെ ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലായി.

226 രൂപ ഐപിഒ വിലയുണ്ടായിരുന്ന സി2സി അഡ്വാന്‍സ്‌ഡ്‌ സിസ്റ്റംസ്‌ 429.40 രൂപയിലാണ്‌ വ്യാപാരം തുടങ്ങിയത്‌. ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും 5 ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും ചെയ്‌തു.

എസ്‌എംഇ ഓഹരികള്‍ക്ക്‌ അനുവദനീയമായ പരമാവധി ലിസ്റ്റിംഗ്‌ നേട്ടമാണ്‌ ഈ ഓഹരികള്‍ നല്‍കിയത്‌. പരമാവധി 90 ശതമാനം പ്രീമിയത്തോടെ മാത്രമേ എസ്‌എംഇ ഐപിഒകള്‍ ലിസ്റ്റ്‌ ചെയ്യാന്‍ പാടുള്ളൂവെന്ന്‌ നിബന്ധനയുണ്ട്‌.

എസ്‌എംഇ ഐപിഒ വിപണിയില്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള അമിതമായ വ്യാപാരം നടക്കുന്ന സാഹചര്യത്തിലാണ്‌ ഈ നിബന്ധന കൊണ്ടുവന്നത്‌. 24.70 കോടി രൂപ സമാഹരിക്കാനായി നടത്തിയ രാജ്‌പുതാന ബയോഡീസലിന്റെ എസ്‌എംഇ ഐപിഒ 718.81 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

സി2സി അഡ്വാന്‍സ്‌ഡ്‌ സിസ്റ്റംസ്‌ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌ 125.35 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷനാണ്‌. 99.07 കോടി രൂപയാണ്‌ ഈ എസ്‌എംഇ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌.

തിങ്കളാഴ്ച്ച എസ്‌എംഇ കമ്പനി ആയ രാജേഷ്‌ പവര്‍ സര്‍വീസസും 90 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തിരുന്നു. തിങ്കളാഴ്ച്ച ലിസ്റ്റിംഗിനു ശേഷം അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഈ ഓഹരി മുന്നേറ്റ പ്രവണത തുടരുകയാണ്‌. ഇന്നലെയും ഈ ഓഹരി അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലാണ്‌.

ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിപ്പിച്ച ഗണേഷ്‌ ഇന്‍ഫ്രാവേള്‍ഡ്‌ എസ്‌എംഇ ഐപിഒയുടെ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം 82 ശതമാനമായി ഉയര്‍ന്നു. ഇന്ന് ലിസ്റ്റ്‌ ചെയ്യാനിരിക്കുന്ന അപെക്‌സ്‌ ഇകോടെക്‌ എസ്‌എംഇ ഐപിഒയ്‌ക്ക്‌ 53 ശതമാനമാണ്‌ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം.

457 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

X
Top