Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കൊവിഡ് ബാധയിൽ മരണമട‍ഞ്ഞവരുടെ ആശ്രിതർക്ക് സ്മൈൽ കേരള പദ്ധതി

തിരുവനന്തപുരം: സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈല്‍ കേരള’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക.

വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. 18 നും 55 നുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാന ആശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക.

കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കുമായി www.kswdc.org ലോ 0491 2544090, 8606149753 ലോ ബന്ധപ്പെടണം.

X
Top