മുംബൈ: മൾട്ടിപ്ലക്സ് ഫിലിം എക്സിബിഷൻ കമ്പനിയായ പിവിആർ ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി ഫ്രഞ്ച് ബഹുരാഷ്ട്ര നിക്ഷേപ ബാങ്കും സാമ്പത്തിക സേവന കമ്പനിയുമായ സൊസൈറ്റ് ജെനറൽ. 60 കോടി രൂപയ്‌ക്കാണ് കമ്പനി പിവിആറിന്റെ ഓഹരികൾ ഏറ്റെടുത്തത്.
ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ കമ്പനിയുടെ 3,23,158 ഓഹരികൾ ഒരു ഓഹരിക്ക് ശരാശരി 1,861.42 രൂപ എന്ന നിരക്കിൽ 60.15 കോടി രൂപയ്ക്കാണ് സൊസൈറ്റ് ജെനറൽ സ്വന്തമാക്കിയതെന്ന് എക്സ്ചേഞ്ചിൽ ലഭ്യമായ ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ ദിവസം എൻഎസ്ഇയിൽ പിവിആർ ലിമിറ്റഡ് ഓഹരികൾ 0.05 ശതമാനം ഇടിഞ്ഞ് 1,854 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫിലിം എക്‌സിബിഷൻ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് പിവിആർ ലിമിറ്റഡ്. കൂടാതെ കമ്പനി അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി ഉള്ളടക്കം, ചലച്ചിത്ര വിതരണം, വിനോദ പാർക്ക് എന്നിവയിലും പ്രവർത്തിക്കുന്നു.