Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചെലവ് 50-75% വെട്ടിക്കുറച്ചു, പിരിച്ചുവിട്ടത് 5,000 ത്തിലധികം പേരെ

ന്യൂഡല്‍ഹി: സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പറേഷന്റെ പിന്തുണയുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗ് മാന്ദ്യത്തെ മറികടക്കാന്‍ 50-75 ശതമാനം ചെലവ് ചുരുക്കി. ജീവനക്കാരെ പിരിച്ചുവിട്ടും, ആനുകൂല്യങ്ങള്‍, പരസ്യങ്ങള്‍ എന്നിവ കുറച്ചുമാണ് ഇത് സാധ്യമാക്കിയത്. സോഫ്റ്റ്ബാങ്കില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം, പോര്‍ട്ട്‌ഫോളിയോ കമ്പനികള്‍ക്കിടയിലെ ശരാശരി ചെലവ് ചുരുക്കല്‍ 70 ശതമാനമാണ്.

അണ്‍അക്കാദമി, മീഷോ, സ്വിഗ്ഗി, കാര്‍സ് 24 എന്നിവ ചെലവ് കുറച്ച കമ്പനികളില്‍പ്പെടുന്നു.സോഫ്റ്റ്ബാങ്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഇവ. ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് പലപ്പോഴും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ബജറ്റ് ചോര്‍ത്തുന്നത്.

അതുകൊണ്ടുതന്നെ,കഴിഞ്ഞ 15 മാസത്തിനിടെ, സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കമ്പനികള്‍ കൂട്ടായി 5,000 ത്തിലധികം ജീവനക്കാരെ വെട്ടിക്കുറച്ചു. ഇത് ഗണ്യമായ രീതിയില്‍ ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. പിരിച്ചുവിടലുകള്‍ക്ക് പുറമേ, പ്രവര്‍ത്തന ചെലവ് ലാഭിക്കുന്ന നടപടികള്‍ വേറെയും സ്വീകരിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, അണ്‍അക്കാദമി, സൗജന്യ ഭക്ഷണം നിര്‍ത്തലാക്കുകയും ഉന്നത മാനേജുമെന്റിനും സ്ഥാപകര്‍ക്കും ശമ്പളം വെട്ടിക്കുറയ്ക്കുകയുമായിരുന്നു. കാര്‍സ് 24 ഇന്തോനേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ മീഷോ അതിന്റെ പലചരക്ക് ബിസിനസ്സ് യൂണിറ്റ് പ്രധാന ആപ്ലിക്കേഷനില്‍ സംയോജിപ്പിച്ചു.

ഇതോടെ അണ്‍ അക്കാദമിയുടെ പ്രതിമാസ നഷ്ടം 200 കോടി രൂപയില്‍ നിന്നും 20 കോടി രൂപയായി കുറഞ്ഞു.കാര്‍സ് 24 ന്റെത് 22 ദശലക്ഷം ഡോളറില്‍ നിന്ന് 6-8 ദശലക്ഷം ഡോളറായും സ്വിഗ്ഗിയുടേത് 45-50 ദശലക്ഷം ഡോളറില്‍ നിന്ന് 20 ദശലക്ഷം ഡോളറായും കുറഞ്ഞു. 40-45 ദശലക്ഷം നഷ്ടമുണ്ടായിരുന്ന മീഷോയുടേത് 4-5 മില്യണ്‍ ഡോളറായാണ് ഇടിഞ്ഞത്.

X
Top