മുംബൈ: ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ സ്വന്തം പണം ഉപയോഗിച്ച് മൂന്നാമത് വിഷൻ ഫണ്ട് ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതായും. വരും മാസങ്ങളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
അതേസമയം പുതിയ ഫണ്ടിന്റെ വലുപ്പം നിർണ്ണയിക്കാൻ സ്ഥാപനത്തിന് ഇതുവരെ കഴിഞ്ഞില്ലെന്നും. അതിനാൽ ഇതിന് പകരം വിഷൻ ഫണ്ട് 2 ലേക്ക് സോഫ്റ്റ്ബാങ്ക് അധിക പണം നിക്ഷേപിച്ചേക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്തു.
നിക്ഷേപ മാനേജ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജാപ്പനീസ് മൾട്ടിനാഷണൽ ഹോൾഡിംഗ് കമ്പനിയാണ് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ. സാങ്കേതികവിദ്യ, ഊർജം, സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് ഇത് പ്രാഥമികമായി നിക്ഷേപം നടത്തുന്നത്. കൂടാതെ 100 ബില്യൺ ഡോളറിലധികം മൂലധനമുള്ള ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രീകൃത വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ വിഷൻ ഫണ്ടും ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നു.