
മുംബൈ: പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2 ശതമാനത്തിലധികം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റൊഴിഞ്ഞു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് ഇത്. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലെ 2.07 ശതമാനം ഓഹരികള്‍ വിറ്റതായി സോഫ്റ്റ്ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.
തുടര്‍ന്ന കമ്പനി 3 ശതമാനത്തോളം ഇടിവ് നേരിട്ടു. 706.55 രൂപയിലായിരുന്നു ക്ലോസിംഗ്. ”2023 ഫെബ്രുവരി 10 നും 2023 മെയ് 8 നും ഇടയില്‍ നടത്തിയ വില്‍പ്പന പരമ്പരയില്‍ എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് (കേമാന്‍) വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ മൊത്തം 13,103,148 ഇക്വിറ്റി ഓഹരികള്‍ വിറ്റു,” സോഫ്റ്റ്ബാങ്ക് അറിയിച്ചു. സോഫ്റ്റ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണ് എസ് വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ്.
ഓഹരി വില്‍പ്പനയുടെ ഫലമായി പേടിഎമ്മിലെ സോഫ്റ്റ്ബാങ്കിന്റെ ഓഹരി പങ്കാളിത്തം 11.17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ 13.24 ശതമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. മൊത്തം വില്‍പ്പനയുടെ വിപണി മൂല്യം റെഗുലേറ്ററി ഫയലിംഗില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 120 ദശലക്ഷം ഡോളര്‍ വരും.
സോഫ്റ്റ് ബാങ്ക്, ആന്റ് എന്നിവര്‍ പേടിഎമ്മില്‍ നിന്ന് പുറത്തുകടക്കുമെന്നും അതിനായി അവര്‍ ക്രമേണ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ചൈനയിലെ ആലിബാബ ഗ്രൂപ്പ് കമ്പനിയിലെ തങ്ങളുടെ 3.3 ശതമാനം പങ്കാളിത്തം ഓപ്പണ്‍ മാര്‍ക്കറ്റ് വഴി വില്‍പന നടത്തിയിരുന്നു.
1378 കോടി രൂപയുടെ ആയിരുന്നു ഇടപാട്.