യുപിഐ ഇടപാടുകൾ 24.8 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തികേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതിപകരത്തിനുപകരം തീരുവ: ഇന്ത്യക്ക് ഇളവുണ്ടാവില്ലകേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് അടുക്കുന്നു; സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനമന്ത്രിഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചു

കർഷകർക്ക് അധിക വരുമാനത്തിനു സോളർ ജലസേചന പമ്പ്; ലക്ഷം കണക്‌ഷനു കൂടി അനുമതി തേടി കെഎസ്ഇബി

പാലക്കാട്: കാർഷിക ജലസേചനത്തിനു സൗരേ‍ാർജം ഉപയേ‍ാഗിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പിഎം കുസും പദ്ധതിയിൽ ഒരു ലക്ഷം കണക്‌ഷനു കൂടി അനുമതി തേടി അനെർട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു.

പമ്പുകൾ സൗരേ‍ാർജത്തിലേക്കു മാറ്റുന്ന പദ്ധതിയിൽ ഭൂരിഭാഗം കർഷകരെയും പങ്കാളികളാക്കുകയാണു ലക്ഷ്യം. പിഎം കുസും പദ്ധതിയിൽ സംസ്ഥാനത്തിന് അനുവദിച്ച 45,000 സേ‍ാളർ കണക്‌ഷനിൽ 5000 എണ്ണം പൂർത്തിയായി.

പാനൽ സ്ഥാപിക്കാനുള്ള ചെലവ് കേന്ദ്രം 30%, സംസ്ഥാനം 30%, ഗുണഭേ‍ാക്താവ് 40% എന്ന അനുപാതത്തിൽ പങ്കിടണമെന്നാണു കേന്ദ്രവ്യവസ്ഥ.

കർഷകരുടെയും സംസ്ഥാന സർക്കാരിന്റെയും വിഹിതം നബാർഡ് വായ്പയായി കണ്ടെത്തി അനെർട്ട് നേരിട്ടാണു പദ്ധതി നടപ്പാക്കുന്നത്.

കൃഷിയിടത്തിൽ സ്ഥാപിക്കുന്ന സോളർ പാനലി‍ൽ നിന്നുള്ള വൈദ്യുതിയിൽ, പമ്പിങ്ങിനുള്ള ആവശ്യം കഴിഞ്ഞുള്ളതു കെഎസ്ഇബി ഗ്രിഡിലേക്ക് എടുക്കും. അതിൽ നിന്നുള്ള വരുമാനം കൊണ്ടു വായ്പ തിരിച്ചടയ്ക്കും. പമ്പിങ്ങിനുള്ള വൈദ്യുതി കർഷകനു സൗജന്യമായി ലഭിക്കും.

പദ്ധതിയിൽ ചേരാൻ
സൗരോർജത്തിലേക്കു മാറാൻ താൽപര്യമുള്ള കർഷകർ കൃഷിഭവനിൽ അപേക്ഷ നൽകണം. അപേക്ഷ പരിശേ‍ാധിച്ച് അനർട്ട് എം പാനൽ ചെയ്ത ഏജൻസികൾ കർഷകരുമായി സംസാരിച്ച് സേ‍ാളർ പാനൽ സ്ഥാപിക്കാൻ യേ‍ാജിച്ച സ്ഥലം കണ്ടെത്തും.

തുടർന്നു കെഎസ്ഇബിയും അനർട്ടും കർഷകനും 25 വർഷത്തെ ത്രികക്ഷി കരാറുണ്ടാക്കിയ ശേഷം പാനൽ സ്ഥാപിക്കും.

X
Top