Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പുതിയ സിഇഒയെ അന്വേഷിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനായ ബാങ്കറുടെ മകൻ കൊട്ടക് മഹിന്ദ്ര ബാങ്കിനെ നയിക്കില്ല. കൊട്ടക മഹിന്ദ്ര ബാങ്കിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ഉദയ് കൊട്ടക്കിന്റെ മകൻ ജയ് കൊട്ടക് നിലവിൽ കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ തലപ്പത്തേക്ക് എത്തില്ല എന്നാണ് റിപ്പോർട്ട്. ഇതിനാൽ തന്നെ കൊട്ടക് മഹിന്ദ്ര ബാങ്കിന് അടുത്ത ആറ് മാസത്തിനുള്ളിൽ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും.

1985-ൽ ആണ് ഉദയ് കൊട്ടക്, ബാങ്ക് ആരംഭിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച ശോഷിച്ചിരുന്ന കാലത്താണ് ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ജോലി വേണ്ടെന്ന് വെച്ച് ഉദയ്, കൊട്ടക് മഹിന്ദ്ര ബാങ്ക് ആരംഭിച്ചത്.

അന്ന് മുതൽ ഇന്നുവരെ ഉദയ് ആയിരുന്നു കൊട്ടക് മഹിന്ദ്ര ബാങ്കിനെ നയിച്ചത്. എന്നാൽ സെൻട്രൽ ബാങ്ക്, ഇന്ത്യൻ ബിസിനസ് മേധാവികളുടെ കാലാവധി പരിമിതപ്പെടുത്തിയതിന് ശേഷം അടുത്ത വർഷത്തോടെ ഉദയ് കൊട്ടക് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് മാറേണ്ടതായി വരും. ഈ അവസരത്തിലാണ് മകൻ ജയ് തലപ്പത്തേക്ക് എത്തുമെന്നുള്ള സാധ്യത ചർച്ചയായത്.

മുംബൈ ആസ്ഥാനമായുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപുലീകരണ പദ്ധതികളെ നയിക്കാൻ സഹായിക്കുക എന്നതാണ് പുതിയ സിഇഒയുടെ ചുമതല.

സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായേക്കാമെന്ന സൂചനകൾ ഉണ്ടെങ്കിലും രാജ്യത്തെ ഏറ്റവും ഉയർന്ന വാർഷിക വായ്പാ വളർച്ചയോടെ ഇന്ത്യയിലെ ഉപഭോക്തൃ ചെലവ് വീണ്ടും ഉയർന്നു.

X
Top