മുംബൈ: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് സോന ബിഎല്‍ഡബ്ല്യു പ്രസിഷന്‍ ഓഹരി ചൊവ്വാഴ്ച നേട്ടമുണ്ടാക്കി. 3.06 ശതമാനം ഉയര്‍ന്ന് 451 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 700 രൂപയാണ് എയ്ഞ്ചല്‍ വണ്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
നിലവിലെ വിലയില്‍ നിന്നും 60 ശതമാനം വര്‍ധനവ്.5,20,50,100,200 ദിന മൂവിംഗ് ആവറേജിന് താഴെയുള്ള ഓഹരി 2022 ല്‍ 39.79 ശതമാനവും ഒരു വര്‍ഷത്തില്‍ 45.6 ശതമാനവും താഴ്ച വരിച്ചു.കമ്പനി വരുമാനത്തിന്റെ 40% ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍സ് (ബിഇവി), ഹൈബ്രിഡ് വെഹിക്കിള്‍ എന്നിവയില്‍ നിന്നാണ്.
ആഗോള ഉപഭോക്താക്കള്‍ക്ക് ഇവി ഡിഫറന്‍ഷ്യല്‍ അസംബ്ലികളും ഗിയറുകളും, ബിഎസ്ജി സിസ്റ്റങ്ങളും ഇവിട്രാക്ഷന്‍ മോട്ടോറുകളും വാഗ്ദാനം ചെയ്യുന്നു. 2021 സാമ്പത്തിക വര്‍ഷ വില്‍പന വരുമാനത്തിന്റെ 75% വിദേശ വിപണികളില്‍ നിന്നാണ്. ആഗോള ബിഇവി വിഭാഗം അതിവേഗം വളരുന്നത് സോന ബിഎല്‍ഡബ്ല്യുവിന്റെ സാധ്യത ഉറപ്പുവരുത്തുന്നു..
ഇന്ത്യയിലെ പിവി, സിവി, ട്രാക്ടര്‍ ഒഇഎം-കള്‍ക്കുള്ള ഡിഫറന്‍ഷ്യല്‍ ഗിയറുകളില്‍് 55-90% വരെ നല്‍കുന്നത് സോന ബിഎല്‍ഡബ്ല്യുവാണ്. കമ്പനിയുടെ സംയുക്ത മോട്ടോര്‍, ഡ്രൈവ്ലൈന്‍ കഴിവുകള്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. പ്രത്യേകിച്ച് ഇവി/ബിഇവി-യുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളില്‍.
ബിഇവി/ഹൈബ്രിഡ് വെഹിക്കിള്‍ സ്പെയ്സിലെ ഉയര്‍ത്തെഴുന്നേല്‍പ് കണക്കിലെടുത്താണ് കമ്പനിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നതെന്ന് ഏഞ്ചല്‍ വണ്‍ കുറിപ്പില്‍ പറയുന്നു. സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് ഓട്ടോമോട്ടീവ് സിസ്റ്റങ്ങളുടെയും ഘടകങ്ങളുടെയും നിര്‍മ്മാതാവാണ്.ഡിഫറന്‍ഷ്യല്‍ അസംബ്ലികള്‍, ഗിയറുകള്‍, കണ്‍വെന്‍ഷണല്‍, മൈക്രോ-ഹൈബ്രിഡ് സ്റ്റാര്‍ട്ടര്‍ മോട്ടോറുകള്‍, ബിഎസ്ജി സംവിധാനങ്ങള്‍, ഇവി ട്രാക്ഷന്‍ മോട്ടോറുകള്‍, മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടും വിപണിയുണ്ട്.