മുംബൈ: അയർലൻഡ് ആസ്ഥാനമായുള്ള ഇയർ ഇവോയുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ കമ്പനിയായ സൊണാറ്റ സോഫ്റ്റ്‌വെയർ. സിആർഎം പ്ലാറ്റ്‌ഫോമിന്റെ സ്റ്റാൻഡേർഡൈസേഷനെ പിന്തുണയ്ക്കുന്നതിനായി ആണ് അയർലണ്ടിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻസ്, ഐസിടി സൊല്യൂഷൻസ് പ്രൊവൈഡറായ ഇയർ ഇവോയുമായി കരാറിൽ ഒപ്പുവെച്ചതെന്ന് സൊണാറ്റ സോഫ്റ്റ്‌വെയർ അറിയിച്ചു.
മേൽപ്പറഞ്ഞ കരാറിന് പുറമേ, സോണാറ്റ സോഫ്‌റ്റ്‌വെയറും ഇയർ ഇവോയും ഐറിഷ് വിപണിയിൽ മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് വളർത്തുന്നതിനുള്ള ഒരു ദീർഘകാല തന്ത്രം നടപ്പിലാക്കാൻ പദ്ധതിയിടുന്നു.
സൈബർ സുരക്ഷ, ക്ലൗഡ്, നെറ്റ്‌വർക്കിംഗ്, ആപ്പ് ഡെവലപ്‌മെന്റ് എന്നിവയിലുടനീളം സമാനതകളില്ലാത്ത സേവനങ്ങളുടെ ഒരു പോർട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഇയർ ഇവോ.
കരാർ പ്രകാരം സൊണാറ്റ സോഫ്റ്റ്‌വെയറിന്റെ അതുല്യമായ പ്ലാറ്റ്ഫോം മൈഗ്രേഷൻ പ്രക്രിയ ഇയർ ഇവോയിലുടനീളമുള്ള പ്രവർത്തന കാര്യക്ഷമതയെ ശക്തിപ്പെടുത്തുകയും ബിസിനസ്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യും.