കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

ഓണക്കാലത്ത് 50 ശതമാനം വളര്‍ച്ചാ പ്രതീക്ഷയെന്ന് സോണി

കൊച്ചി: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് രംഗത്തെ മുന്‍നിര സ്ഥാപനമായ സോണി ഓണത്തിന് മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സോണി ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ‍ സുനില്‍ നയ്യാര്‍. കേരളത്തിലെ തങ്ങളുടെ വിപണി ഈ സാമ്പത്തികവർഷം 37 ശതമാനം വര്‍ധിക്കും.

രാജ്യത്തുനിന്നുള്ള മൊത്തം വരുമാനം അടുത്ത ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ 10,000 കോടി രൂപയാകും. 2022-23 വര്‍ഷത്തില്‍ കമ്പനി 6,353 കോടി രൂപയുടെ വരുമാനം രാജ്യത്തുനിന്ന് കൈവരിച്ചു. ‌

ഇന്ത്യ സോണിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാകും. ടിവി ബിസിനസിലാണ് കേരളത്തിൽ കമ്പനി കൂടുതൽ ശ്രദ്ധിക്കുന്നതെന്നും സോണി അധികൃതർ വ്യക്തമാക്കി.

X
Top