കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സോണി ഇന്ത്യ ആകര്‍ഷകമായ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഓണാഘോഷങ്ങളുടെ മുന്നോടിയായി സോണി ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ടെലിവിഷനുകള്‍, ഹോം തിയേറ്ററുകള്‍, സൗണ്ട്ബാറുകള്‍, ക്യാമറകള്‍, ലെന്‍സുകള്‍, വ്യക്തിഗത ഓഡിയോ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പോര്‍ട്ട്‌ഫോളിയോയിലുടനീളം മികച്ചതും സാങ്കേതികമായി നൂതനവുമായ ഉത്പന്നങ്ങളാണ് ഓണക്കാലത്ത് സോണി ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ഉപഭോക്തൃ പ്രൊമോഷന്‍ ഓഫറുകളും ഈസി ഓണ്‍ പോക്കറ്റ് ഫിനാന്‍സ് സ്‌കീമുകളും നേടാം.
സോണി ബ്രാവിയ ടെലിവിഷനുകളുടെ പുതിയ ശ്രേണിയും എച്ച്ടി-എ7000, എച്ച്ടി-എ9 തുടങ്ങിയ പ്രീമിയം സൗണ്ട്ബാറുകളുടെ വിപുലമായ ശ്രേണിയും ഓണം ഉത്സവ സീസണിന് മുന്നോടിയായി കമ്പനി അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകളില്‍ 30% വരെ കിഴിവും, 20,000 രൂപ വരെ തല്‍ക്ഷണ ക്യാഷ്ബാക്കും 3 വര്‍ഷത്തെ വാറന്റിയും ലഭിക്കും. സൗണ്ട്ബാറുകള്‍ക്ക് 15,000 രൂപ വരെയാണ് കിഴിവ്. ആകര്‍ഷകമായ ടിവി സൗണ്ട്ബാര്‍ കോംബോ ഓഫറുമുണ്ട്. തിരഞ്ഞെടുത്ത ഫുള്‍ ഫ്രെയിം ക്യാമറകള്‍ വാങ്ങുമ്പോള്‍ 14,990 രൂപ വിലയുള്ള പ്രീമിയം നോയ്‌സ് ക്യാന്‍സലേഷന്‍ ഹെഡ്‌ഫോണുകളും, 9,990 രൂപ വിലവരുന്ന പ്രോസ്‌റ്റൈല്‍ ക്യാമറ ബാക്ക്പാക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഓഗസ്റ്റ് 5 മുതല്‍ 2022 സെപ്റ്റംബര്‍ 11 വരെ കേരളത്തിലെ എല്ലാ പ്രധാന ടച്ച് പോയിന്റുകളിലും 600ലധികം റീട്ടെയില്‍ കൗണ്ടറുകളിലും ഓഫര്‍ ലഭ്യമാവും. 150ലധികം സര്‍വീസ് സെന്ററുകളും സോണിക്കുണ്ട്. ഏറ്റവും പുതിയതും നൂതനവുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തങ്ങളുടെ വീടുകള്‍ നവീകരിക്കാന്‍ ഉപഭോക്താക്കള്‍ അതീവ തല്‍പ്പരരായതിനാല്‍ എല്ലാ വര്‍ഷവും ഓണം ഉത്സവ സീസണില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ വന്‍ കുതിച്ചുചാട്ടം കാണാറുണ്ടെന്ന് സോണി ഇന്ത്യ സെയില്‍സ് ഹെഡ് സതീഷ് പത്മനാഭന്‍ പറഞ്ഞു.

X
Top