Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐഎംപിഎസ് വഴി അഞ്ച് ലക്ഷം രൂപവരെ കൈമാറാനുള്ള സംവിധാനം ഉടൻ

മുംബൈ: അക്കൗണ്ട് വിവരങ്ങള് ചേര്ക്കാതെ ഒരു ബാങ്കില് നിന്ന് മറ്റൊരു ബാങ്കിലേക്ക് അഞ്ച് ലക്ഷം രൂപവരെ കൈമാറുന്ന സംവിധനം വരുന്നു. എളുപ്പത്തിലും തെറ്റുവരാതെയുമുള്ള അതിവേഗ പണമിടപാട് സാധ്യമാക്കുന്നതിനാണ് നാഷ്ണല് പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(എന്പിസിഐ)യുടെ ശ്രമം. ഒരാഴ്ചക്കകം സംവിധാനം നടപ്പില്വന്നേക്കും.

ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സര്വീസ്) വഴിയാണ് തത്സമയ പണകൈമാറ്റം നടത്താന് കഴിയുക. നിലവില് അഞ്ച് ലക്ഷം രൂപവരെ ഇതുവഴി കൈമാറാന് സൗകര്യമുണ്ടെങ്കിലും അക്കൗണ്ട് നമ്പര്, ഐഎഫ്എസ് കോഡ്, ബാങ്കിന്റെ പേര് എന്നിവ ആവശ്യമാണ്.

അല്ലെങ്കില് മൊബൈല് നമ്പറും എംഎംഐഡി(മൊബൈല് ബാങ്കിങ് സേവനങ്ങള്ക്കായി ബാങ്കുകള് ഉപഭോക്താക്കള്ക്ക് നല്കുന്ന ഏഴക്ക നമ്പര്)യും ആവശ്യമാണ്. എംഎംഐഡി ഉപയോഗിച്ച് ഐഎംപിഎസ് വഴി പണമയക്കാന് അയക്കുന്നയാള്ക്കും സ്വീകരിക്കുന്നയാള്ക്കും മൊബൈല് ഐഡി ഉണ്ടായിരിക്കണം.

സ്വീകരിക്കുന്നയാളുടെ എംഎംഐഡി അറിഞ്ഞെങ്കില് മാത്രമെ പണം കൈമാറാന് കഴിയൂ. അതുകൊണ്ടുതന്നെ എംഎംഐഡി ഉപയോഗിച്ചുള്ള വ്യക്തിഗത പണമിടപാട് ജനകീയമായില്ല.

പുതിയ രീതി

മൊബൈല് നമ്പറും ബാങ്കിന്റെ പേരും നല്കിയാല് തത്സമയം പണമിടപാട് നടത്തുന്ന സംവിധാനമാണ് വരുന്നത്. എംഎംഐഡിക്ക് പകരം മൊബൈല് നമ്പറാണ് ഇടപാടിനായി പരിഗണിക്കുക.

ബാങ്കിന്റെ പേര് കൂടി നല്കിയാല് അക്കൗണ്ട് ഉടമ ആരാണെന്ന് സ്ഥിരീകരിക്കുകയും പണമിടപാട് സാധ്യമാകുകയും ചെയ്യും. ഉപഭോക്താവിന്റെ വിവരങ്ങള് മുന്കൂട്ടി ചേര്ക്കാതെ തന്നെ അഞ്ച് ലക്ഷം രൂപവരെ പുതിയ സംവിധാനം വഴി കൈമാറാം.

ചെറുകിട ഇടപാടുകള് മാത്രമല്ല, കൂട്ടത്തോടെയുള്ള (ബള്ക്ക് ട്രാസാക്ഷന്) പണകൈമാറ്റവും സാധ്യമാകും.

നിലവില് ഐഎംപിഎസ് വഴി പരമാവധി അഞ്ച് ലക്ഷം രൂപയാണ് കൈമാറാന് കഴിയുക. പല ബാങ്കുകളിലും ഉയര്ന്ന പരിധിയില് മാറ്റമുണ്ട്. ക്വിക് പേ, ട്രാന്സ്ഫര് ടു ബെനഫിഷറി-എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇപ്പോള് ഈ രീതിയിലുള്ള പണമിടപാടുകള് നടത്തുന്നത്.

ക്വിക് പേ രീതിയിലാണെങ്കില് പണം ലഭിക്കേണ്ടയാളുടെ അക്കൗണ്ട് വിവരങ്ങള് നല്കിവേണം ഇടപാട് പൂര്ത്തിയാക്കാന്.

ഇനി അതൊന്നും ആവശ്യമില്ലാതെതന്നെ എളുപ്പത്തില് ഇടപാട് നടത്താന് കഴിയുമെന്ന് പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചു.

X
Top