തൃശൂര്‍: കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ,ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 3.8 കോടി രൂപയായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരി ഇടിവ് നേരിടുകയും ചെയ്തു. 4.17 ശതമാനം താഴ്ന്ന് 21.85 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.
നാലാംപാദത്തില്‍ 3.7 കോടി രൂപയായിരുന്നു ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി. അറ്റ നിഷ്‌ക്രിയ ആസ്തി 1.86 ശതമാനത്തില്‍ നിന്നും 1.85 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 202.3 കോടി രൂപയാണ് അറ്റാദായം.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 115 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്.മൊത്തം വരുമാനം 27.7 ശതമാനമുയര്‍ന്ന് 2386.06 കോടി രൂപയായപ്പോള്‍ അറ്റ പലിശ വരുമാനം 807.7 കോടി രൂപയായി. ചെറുകിട സമ്പാദ്യം 5583 കോടി രൂപ ഉയര്‍ന്ന് 92043 കോടി രൂപ.
വ്യക്തിഗത വായ്പ 930 കോടി രൂപ ഉയര്‍ന്ന് 1935 കോടി രൂപയായി.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 93 ശതമാനം കൂടുതലാണിത്.