ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അടിസ്ഥാന വായ്പാപ്പലിശയിൽ വീണ്ടും മാറ്റം വരുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank/SIB) വീണ്ടും വായ്പകളുടെ അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തി.

പലിശനിരക്ക് നിർണയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എംസിഎൽആർ/MCLR) നാളെ (ഒക്ടോബർ 20) പ്രാബല്യത്തിൽ വരുംവിധം 0.05% കൂട്ടുകയാണ് ചെയ്തത്. എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ/MCLR) ഇതുപ്രകാരം കൂടും.

നിലവിൽ 7.90 ശതമാനമായ ഒറ്റനാൾ (overnight) കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 7.95 ശതമാനമായാണ് കൂട്ടിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ ബാങ്ക് വ്യക്തമാക്കി.

ഒരുമാസ കാലാവധിയുള്ളവയുടേത് 8.55ൽ നിന്ന് 8.60 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.85ൽ നിന്ന് 9.50 ശതമാനത്തിലേക്കും കൂട്ടി. 6 മാസ കാലാവധിയുള്ള വായ്പകൾക്ക് പുതുക്കിയ എംസിഎൽആർ 9.95 ശതമാനം. നിലവിൽ 9.90 ശതമാനമായിരുന്നു.

ഒരു വർഷ കാലാവധിയുള്ളവയുടേത് 10.00 ശതമാനത്തിൽ നിന്ന് 10.05 ശതമാനമായും ഉയർത്തി.
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണിത്.

ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് റീപ്പോനിരക്കിൽ (Repo Rate) അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.

റീപ്പോ മാറുന്നതിന് ആനുപാതികമായി എംസിഎൽആർ മാറും. പുറമേ ബാങ്കിന്റെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ/CRR), വായ്പയുടെ കാലാവധി തുടങ്ങിയവയും വിലയിരുത്തിയാണ് എംസിഎൽആർ നിർണയം.

ഓരോ ബാങ്കിലും ഇത് വ്യത്യാസപ്പെട്ടിരിക്കും.

X
Top