കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വായ്പ പലിശനിരക്ക് പുതുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ: പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്, വായ്പകളുടെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർ‌ജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിങ്ങിൽ (എംസിഎൽആർ) നേരിയ വർധന വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വന്നു.

ഓരോ തിരിച്ചടവ് കാലാവധിയുമുള്ള വായ്പകളുടെ എംസിഎൽആർ 0.05% കൂട്ടുകയാണ് ചെയ്തത്. എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ/MCLR) ഇതുപ്രകാരം കൂടും.

അതായത് സ്വർണപ്പണയം, ഓവർഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്കിലെ എംസിഎൽആർ ബാധകമായ വായ്പകളുടെ തിരിച്ചടവ് തുകയിൽ‌ (ഇഎംഐ) മാറ്റം വരും.

പുതുക്കിയ നിരക്കുകൾ
ഒറ്റനാൾ കാലാവധിയുള്ള (ഓവർനൈറ്റ്) വായ്പകളുടെ എംസിഎൽആർ 7.95 ശതമാനത്തിൽ നിന്ന് 8 ശതമാനമായി. ഒരുമാസ കാലാവധിയുള്ളവയുടേത് 8.60ൽ നിന്ന് 8.65 ശതമാനത്തിലേക്കും 3 മാസ കാലാവധിയുള്ളവയുടേത് 9.90ൽ നിന്ന് 9.95 ശതമാനത്തിലേക്കുമാണ് കൂട്ടിയത്.

6 മാസക്കാലാവധിയുള്ള വായ്പയ്ക്ക് പുതിയ എംസിഎൽആർ 10%. നേരത്തേ ഇത് 9.95 ശതമാനമായിരുന്നു. ഒരുവർഷ കാലാവധിയുള്ളവയുടേത് 10.05 ശതമാനത്തിൽ നിന്നുയർത്തി 10.10 ശതമാനവുമാക്കി. ഇതിനുമുമ്പ് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംസിഎൽആറിൽ‌ മാറ്റംവരുത്തിയത്.

എന്താണ് എംസിഎൽആർ?
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണിത്.

ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് റീപ്പോനിരക്കിൽ (Repo Rate) അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.

റീപ്പോ മാറുന്നതിന് ആനുപാതികമായി എംസിഎൽആർ മാറും. പുറമേ ബാങ്കിന്റെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ/CRR), വായ്പയുടെ കാലാവധി തുടങ്ങിയവയും വിലയിരുത്തിയാണ് എംസിഎൽആർ നിർണയം. ഓരോ ബാങ്കിലും ഇത് വ്യത്യാസപ്പെട്ടിരിക്കും.

X
Top