Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

മികച്ച നേട്ടവുമായി സൗത്ത് ഇന്ത്യന്‍ബാങ്ക് ഓഹരി

കൊച്ചി: ഒക്ടോബര്‍ 17 ന് താഴ്ച വരിച്ച ശേഷം ഏതാണ്ട് 40 ശതമാനം നേട്ടം സ്വന്തമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരിയ്ക്കായി. 52 ആഴ്ച ഉയരവും സ്‌റ്റോക്ക് രേഖപ്പെടുത്തി. മികച്ച സെപ്തംബര്‍ പാദ ഫലങ്ങളാണ് വളര്‍ച്ച സാധ്യമാക്കിയത്.

അറ്റാദായം 187.06 കോടി രൂപയില്‍ നിന്നും 223.10 കോടി രൂപയാക്കി ഉയര്‍ത്താന്‍ രണ്ടാം പാദത്തില്‍ ബാങ്കിനായിരുന്നു. നികുതിയ്ക്കു മുന്‍പുള്ള ലാഭവും പലിശവരുമാനവും യഥാക്രമം 246.43 കോടി രൂപയും 726.37 കോടി രൂപയുമായി വളര്‍ന്നു. അറ്റ പലിശമാര്‍ജിന്‍ 3.21 ശതമാനമായി വര്‍ധിച്ചത് ആര്‍ഒഇയും ആര്‍ഒഎയും ഉയര്‍ത്താന്‍ ബാങ്കിനെ സഹായിക്കുകയും ചെയ്തു.

മികച്ച കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്, കുറഞ്ഞ പ്രൊവിഷന്‍ എന്നിവ കാരണം ഏറ്റവും മികച്ച പലിശ വരുമാനവും നികുതിയ്ക്ക് മുന്‍പുള്ള ലാഭവുമാണ് ബാങ്ക് രേഖപ്പെടുത്തിയത്. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 5.67 ശതമാനമായി കുറഞ്ഞതോടെ ആസ്തി ഗുണമേന്മ വര്‍ധിക്കുകയും ചെയ്തു.

ബാങ്കിന്റെ കെയര്‍ റേറ്റിംഗ് നെഗറ്റീവില്‍ നിന്നും സ്‌റ്റേബിളായി ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.

X
Top