Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

അദാനി ഗ്രീന്‍ എനര്‍ജിയെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി എസ്ആന്റ്പി ഗ്ലോബല്‍, റേറ്റിംഗ് നിലനിര്‍ത്തി

ന്യൂഡല്‍ഹി: പ്രക്ഷുബ്ധതകള്‍ക്കിടയിലും, അദാനി ഗ്രീന്‍ എനര്‍ജിയുടെ റേറ്റിംഗ് ‘BB+’ ല്‍ നിലനിര്‍ത്തിയിരിക്കയാണ് എസ് ആന്റ് പി ഗ്ലോബല്‍. കൂടാതെ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി, കമ്പനിയെ നിരീക്ഷിക്കുന്നത് നിര്‍ത്തി. നിയന്ത്രിത ഗ്രൂപ്പിന്റെ ശക്തമായ റിസര്‍വ്, തിരിച്ചടവ് ബാധ്യതകള്‍ നിറവേറ്റാന്‍ പ്രാപ്തമാണ്, എസ്ആന്റ് പി പറയുന്നു.

അദാനി ഗ്രീനിന്റെ നിയന്ത്രിത ഗ്രൂപ്പ് 2-ല്‍ വാര്‍ധ സോളാര്‍ (മഹാരാഷ്ട്ര), കൊടങ്ങല്‍ സോളാര്‍ പാര്‍ക്ക്, അദാനി റിന്യൂവബിള്‍ എനര്‍ജി (ആര്‍ജെ) എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.362.5 മില്യണ്‍ ഡോളറിന്റെ ബോണ്ടുകളുടെ സഹ-ഇഷ്യൂവര്‍മാരും സഹ ഗ്യാറന്റര്‍മാരുമാണ് നിയന്ത്രിത ഗ്രൂപ്പ് 2.എസ് ആന്റ്പി പറയുന്നതനുസരിച്ച് പ്രവര്‍ത്തനച്ചെലവിനും കടബാധ്യതയുള്ള സമയങ്ങളില്‍ വായ്പാ സേവനത്തിനും പ്രാപ്തമാണ് നിയന്ത്രിത ഗ്രൂപ്പിലെ പണമൊഴുക്ക്.

അതുകൊണ്ടുതന്നെ ബോണ്ട് പൂര്‍ണ്ണമായും സുരക്ഷിതമാണ്. കൂടാതെ ആസ്തികള്‍ നിക്ഷേപകരെ പരിരക്ഷിക്കാനുതകുന്നതാണ്, എസ് ആന്റ് പി വിശ്വസിക്കുന്നു.20 വര്‍ഷത്തെ കാലാവധിയും 13.47 വര്‍ഷത്തെ ശരാശരി ആയുസ്സുമുള്ളതാണ് കമ്പനിയുടെ ബോണ്ട്.

X
Top