
ന്യൂഡല്‍ഹി: ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എസ് പി അപ്പാരല്‍സ് സ്‌റ്റോക്ക് ബുധനാഴ്ച 6 ശതമാനം ഉയര്‍ന്ന് 441 രൂപയിലെത്തി. 6 ലക്ഷം ഓഹരികള്‍ 2.34% പ്രീമിയത്തില്‍, 585 രൂപ വിലയില്‍ തിരിച്ചുവാങ്ങാനാണ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി. മൊത്തം പെയ്ഡ് അപ്പ് ഷെയര്‍ കാപിറ്റലിന്റെ 5.68 ശതമാനം,അഥവാ കാഷ് റിസര്‍വിന്റെ 5.62 ശതമാനമായ 35,10,00,000 രൂപയുടെ അത്രയും ഓഹരികള്‍.
റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ 7 ആണ്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലേക്ക് അടയ്‌ക്കേണ്ട ഫീസ്, ബ്രോക്കറേജ്, ബാധകമായ നികുതികള്‍, ഉപദേശകരുടെ ഫീസ്, പൊതു അറിയിപ്പ് പ്രസിദ്ധീകരണ ചെലവുകള്‍, അച്ചടി ചെലവുകള്‍ എന്നിവ ബൈബാക്ക് സൈസില്‍ ഉള്‍പ്പെടുന്നില്ലെന്നും കമ്പനി അറിയിച്ചു.
ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമാണ് എസ്പി അപ്പാരല്‍സ്. 2022 ല്‍ 5 ശതമാനം ഉയര്‍ന്ന കമ്പനി ഓഹരി ഒരു വര്‍ഷത്തില്‍ 41 ശതമാനവും ഉയര്‍ച്ച കൈവരിച്ചു.