Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

2031 വരെ ഇന്ത്യ പ്രതിവര്‍ഷം 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍, ആളോഹരി ജിഡിപി 4500 ഡോളറാകും

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2031 സാമ്പത്തിക വര്‍ഷം വരെ ഇന്ത്യ പ്രതിവര്‍ഷം ശരാശരി 6.7 ശതമാനം വളര്‍ച്ച നേടുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍. ഇതോടെ രാജ്യത്തിന്റെ ജിഡിപി 6.7 ട്രില്യണ്‍ ഡോളറായി ഉയരും. നിലവില്‍ 3.4 ട്രില്യണ് ഡോളറാണ് ജിഡിപി.

പ്രതിശീര്‍ഷ ജിഡിപി 4,500 ഡോളറാകും.  ഇന്ത്യ പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറിയെന്ന് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ ലുക്ക് ഫോര്‍വേഡ്: ഇന്ത്യയുടെ നിമിഷം എന്ന റിപ്പോര്‍ട്ട് പറയുന്നു.2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.2 ശതമാനമായത് കോവിഡ് പ്രതിസന്ധി അകന്നതിന്റെ സൂചനയാണ്.

അതുകൊണ്ടുതന്നെ സുസ്ഥിരമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഉത്പാദനം ഉയര്‍ത്തലും തൊഴില്‍ ശക്തി മെച്ചപ്പെടുത്തലും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്.  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു.

ആഗോള മാന്ദ്യവും റിസര്‍വ് ബാങ്കിന്റെ പോളിസി നിരക്ക് വര്‍ദ്ധനവും കാരണമാണ് വളര്‍ച്ചാ നിരക്ക് കുറയുക.എന്നിരുന്നാലും, ജി 20 യില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതനുസരിച്ച് സ്വകാര്യമേഖല, നിക്ഷേപമുയര്‍ത്തുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍ കണക്കുകൂട്ടുന്നുണ്ട്

ആരോഗ്യകരമായ കോര്‍പറേറ്റ് ബാലന്‍സ്ഷീറ്റ് കണക്കിലെടുത്താണ് നിഗമനം. ദശകത്തിന്റെ അവസാനത്തോടെ ശരാശരി ജിഡിപി വളര്‍ച്ചയുടെ 53 ശതമാനം സംഭാവന മൂലധന ചെലവുകള്‍ വഴിയാകും സംഭവിക്കുക.

X
Top