ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറച്ച് എസ്ആന്റ്പി

ന്യൂഡല്‍ഹി: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ എസ്ആന്റ്പി ഗ്ലോബല്‍ 2022-23 ലെ ഇന്ത്യയുടെ ജിഡിപി അനുമാനം 7 ശതമാനമാക്കി കുറച്ചു. സെപ്തംബറില്‍ 7.3 ശതമാനം കണക്കുകൂട്ടിയ സ്ഥാനത്താണിത്. 2024 വര്‍ഷത്തെ അനുമാനം 6 ശതമാനമാക്കിയും നിശ്ചയിച്ചിട്ടുണ്ട്.

എസ് & പി ത്രൈമാസ സാമ്പത്തിക അപ്‌ഡേറ്റ് പ്രകാരം,നടപ്പ് സാമ്പത്തികവര്‍ഷത്തിലെ പണപ്പെരുപ്പ അനുമാനം 6.8 ശതമാനമാണ്. മാര്‍ച്ചോടെ റിപ്പോ നിരക്ക് 6.25 ശതമാനമാകും. നിലവില്‍ 5.9 ശതമാനമാണ് നിരക്ക്.

മാര്‍ച്ചവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 79.50 രൂപയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേന്ദ്രബാങ്ക് ഫോറെക്‌സ് വിപണിയില്‍ ഇടപെടുമ്പോഴുള്ള അനുമാനമാണിത്. ചൈനയുടെ വളര്‍ച്ചാ മുരടിപ്പ് വരും മാസങ്ങളിലും തുടരുമെന്നും റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കുന്നു..

അതേസമയം 2023 ഓടെ രാജ്യം വളര്‍ച്ച തിരിച്ചുപിടിക്കും. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ ഉപഭോഗം ഉയരുകയും ചെയ്യും. മെയ് മാസം മുതല്‍ 1.9 ശതമാനം നിരക്കുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായിരുന്നു.

ചെറുകിട പണപ്പെരുപ്പം ഒക്ടോബറില്‍ മൂന്നുമാസത്തെ താഴ്ചയായ 6.7 ശതമാനത്തിലാണുള്ളത്. മൊത്തകച്ചവട പണപ്പെരുപ്പം 19 മാസത്തെ താഴ്ചയായ 8.39 ശതമാനത്തിലുമെത്തി.

X
Top