ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

തീരുവ ഇന്ത്യക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പുമായി എസ് ആൻഡ് പി

ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതിന് ശേഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് എതിരെ ഏര്‍പ്പെടുത്തുന്ന തീരുവ ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് ഇന്ത്യ അടക്കമുള്ള ഏഷ്യാ പസഫിക് രാജ്യങ്ങള്‍ക്കായിരിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് പൂവേഴ്സ്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇതര രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന തീരുവയ്ക്ക് സമാനമായി തീരുവയാണ് തിരിച്ച് അമേരിക്കയും ഏര്‍പ്പെടുത്തുന്നതെങ്കില്‍ ഇന്ത്യ, തായ്‌ലാൻഡ് ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കായിരിക്കും ഏറ്റുമധികം തിരിച്ചടി നേടി നേരിടേണ്ടി വരിക.

അമേരിക്കയുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധമുള്ള വിയറ്റ്നാം, തായ്വാന്‍, തായ്‌ലാൻഡ് , ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ തീരുവ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. എന്നാല്‍ ഇന്ത്യ, ജപ്പാന്‍ തുടങ്ങി ആഭ്യന്തരമായി സുസ്ഥിര സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങള്‍ക്ക് തീരുവ് പ്രതിസന്ധി കടുത്ത ആഘാതം ഉണ്ടാക്കില്ലെന്നും എസ് ആന്‍ഡ് പി പറയുന്നു.

നേരത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുകയാണെന്നും സമാനമായ രീതിയിലുള്ള തീരുവ ആ രാജ്യങ്ങള്‍ക്ക് മുകളില്‍ തങ്ങളും ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

അമേരിക്ക ഏര്‍പ്പെടുത്തുന്ന താരിഫ് ആഗോളതലത്തില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ അവസാനമാണെന്ന് കരുതുന്നില്ലെന്നും എസ് ആന്‍ഡ് പി പറഞ്ഞു.

നിരവധി ഏഷ്യ പസഫിക്ക് രാജ്യങ്ങളുടെ സമ്പദ്‌ വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും സാമ്പത്തിക രംഗത്ത് ചില അപകട സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടി.

ഏഷ്യാ പസഫിക് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തുന്ന തീരുവയേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചില ഏഷ്യ പ്രസിദ്ധ രാജ്യങ്ങള്‍ ചുമത്തുണ്ട് എന്ന് എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടി.

X
Top