ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഇക്വിറ്റി ഫിനാൻസിംഗ് വഴി 1.68 ബില്യൺ ഡോളർ സമാഹരിച്ച് സ്‌പേസ്എക്‌സ്

ന്യൂയോർക്ക്: ഇക്വിറ്റി ഫിനാൻസിംഗ് വഴി 1.68 ബില്യൺ ഡോളർ സമാഹരിച്ചതായി എലോൺ മസ്‌ക് സ്ഥാപിച്ച റോക്കറ്റ് നിർമ്മാണ കമ്പനിയായ സ്‌പേസ്എക്‌സ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. സ്‌പേസ്എക്‌സ് അതിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് വികസനത്തിലും സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സാറ്റലൈറ്റ് കോൺസ്റ്റലേഷനിലും വൻതോതിൽ നിക്ഷേപം നടത്തുന്ന സാഹചര്യത്തിലാണ് ഈ സമാഹരണം എന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമെ, ടെക്‌സാസിലെ ബോക ചിക്ക, സ്റ്റാർഷിപ്പ് വികസന സൈറ്റിന് കാര്യമായ പാരിസ്ഥിതിക ആഘാതം ഇല്ലെന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിൽ നിന്ന് ഏറെ നാളായി കാത്തിരുന്ന അനുമതി സ്‌പേസ്എക്‌സിന് ലഭിച്ചതായും, ഇതോടെ ചൊവ്വ റോക്കറ്റിന്റെ വികസനത്തിലെ കാലതാമസത്തിന് കാരണമായ ഒരു തടസ്സം നീങ്ങിയതായും കമ്പനി അറിയിച്ചു.

ലോകമെമ്പാടും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് നൽകുകയെന്ന ലക്ഷ്യത്തോടെ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് യൂണിറ്റ് 2019 മുതൽ ഇതുവരെ ഏകദേശം 2,600 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിട്ടുണ്ട്. ഒരു അമേരിക്കൻ ബഹിരാകാശ വാഹന നിർമ്മാതാവും, ബഹിരാകാശ വിക്ഷേപണ ദാതാവും, ഒരു സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കോർപ്പറേഷനുമാണ് സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ.

X
Top