മുംബൈ: സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 500 നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡികൾ) ഇഷ്യൂ ചെയ്ത് കൊണ്ട് 25 കോടി രൂപ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യൽ അറിയിച്ചു. കൂടാതെ ഈ ഇഷ്യൂവിന് 25 കോടി രൂപ വരെയുള്ള ഗ്രീൻ ഷൂ ഓപ്‌ഷനും ഉണ്ട്.
10 ലക്ഷം രൂപ മുഖവിലയുള്ള 500 സെക്യൂർഡ്, റിഡീം ചെയ്യാവുന്ന, ലിസ്റ്റഡ്, മാർക്കറ്റ് ലിങ്ക്ഡ്, നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള നിർദേശം ബോർഡ് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതായി എൻബിഎഫ്‌സി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഇതിലൂടെ 25 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
2003-ൽ പ്രവർത്തനം ആരംഭിച്ച ഒരു എൻബിഎഫ്‌സിയാണ് സ്പന്ദന സ്ഫൂർട്ടി. സ്പന്ദനയ്ക്ക് 18 സംസ്ഥാനങ്ങളിലെ 300 ജില്ലകളിൽ പ്രവർത്തന സാന്നിധ്യമുണ്ട്. സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യലിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.20 ശതമാനം ഉയർന്ന് 592 രൂപയിലെത്തി.