മുംബൈ: 60 കോടി രൂപ സമാഹരിക്കാൻ സ്പന്ദന സ്ഫൂർട്ടിക്ക് ബോർഡിൻറെ അനുമതി ലഭിച്ചു. തുക സമാഹരിക്കാൻ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 600 നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിക്കുന്നതിനാണ് ബോർഡിന്റെ അംഗീകാരം ലഭിച്ചത്.
10 ലക്ഷം വീതം വിലയുള്ള 600 സീനിയർ സെക്യൂർഡ്, പ്രിൻസിപ്പൽ പ്രൊട്ടക്റ്റഡ്, മാർക്കറ്റ് ലിങ്ക്ഡ് (പിപി-എംഎൽഡി) നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ ഇഷ്യുവിന് ബോർഡ് അനുമതി നൽകിയതായി സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യൽ അതിന്റെ എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഇഷ്യൂ ചെയ്യുന്ന എൻസിഡികളുടെ കാലാവധി 18 മാസമാണ്.
2003-ൽ ഒരു എൻബിഎഫ്സി ആയി രൂപീകൃതമായ കമ്പനിയാണ് സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യൽ. സ്പന്ദനയ്ക്ക് രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ 300 ജില്ലകളിൽ പ്രവർത്തന സാന്നിധ്യമുണ്ട്. കഴിഞ്ഞ ഒന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 219.77 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 1.16 ശതമാനം ഉയർന്ന് 599.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.