കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

4.3 മില്യൺ ഡോളർ സമാഹരിച്ച് കോവ്വാലന്റ്

ഡൽഹി: ബി2ബി സ്പെഷ്യാലിറ്റി കെമിക്കൽസ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള കോവ്വാലന്റ്, നെക്സസ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള സീഡ് ഫണ്ടിംഗ് റൗണ്ടിൽ 4.3 ദശലക്ഷം ഡോളർ സമാഹരിച്ചു.

ഐഐടി ഖരഗ്പൂർ പൂർവ്വ വിദ്യാർത്ഥികളായ സന്ദീപ് സിംഗ്, അരുഷ് ധവാൻ എന്നിവർ ചേർന്ന് ഈ വർഷം സ്ഥാപിച്ച സ്റ്റാർട്ടപ്പ്, പിഗ്മെന്റുകൾ, റെസിനുകൾ, അഡിറ്റീവുകൾ, ബൈൻഡറുകൾ, പോളിമറുകൾ തുടങ്ങിയ സ്പെഷ്യാലിറ്റി കെമിക്കലുകൾക്കായുള്ള സാങ്കേതിക അധിഷ്ഠിത നിയന്ത്രിത വിപണിയായി പ്രവർത്തിക്കുന്നു.

നെക്സസ് വെഞ്ച്വർ പാർട്ണർസിനെ കൂടാതെ, സെറ്റ്വർക് സഹസ്ഥാപകൻ വിശാൽ ചൗധരി, ലിവ്സ്പേസ് സ്ഥാപകൻ രമാകാന്ത് ശർമ്മ, ബ്ലാക്ക്ബക്ക് സ്ഥാപകൻ രാജേഷ് യബാജി, ബയോഫാർമ മാനേജിംഗ് ഡയറക്ടർ റെഹാൻ ഖാൻ, റുപ്പിഫൈ സഹസ്ഥാപകരായ ജവൈദ്, ഇഖ്ബാൽ തുടങ്ങി നിരവധി ഏഞ്ചൽ നിക്ഷേപകർ ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.

പുതിയതായി സമാഹരിച്ച ഫണ്ട് സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര ബിസിനസ് വികസനം, സാങ്കേതികവിദ്യ, ഉൽപ്പന്ന വികസനം എന്നിവയ്ക്കായും ഉപയോഗിക്കുമെന്ന് കോവ്വാലന്റ് പ്രസ്താവനയിൽ പറഞ്ഞു.

X
Top