Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മൂന്നാം മോദി സർക്കാരിന് സാമ്പത്തിക പരിഷ്കരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ആശങ്ക

കൊച്ചി: ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം തിരഞ്ഞെടുപ്പിൽ നേടാനാവാത്തതിനാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാരിന് സാമ്പത്തിക പരിഷ്കരണ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന ആശങ്ക ശക്തമാകുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് മാത്രം പരമാവധി 242 സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ പുതിയ സർക്കാർ രൂപീകരിച്ചാലും നിർണായക നയങ്ങൾക്ക് രൂപം നൽകുമ്പോൾ സഖ്യ കക്ഷികളുടെ താത്പര്യങ്ങൾ പരിഗണിച്ച് മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ.

കാർഷിക, റീട്ടെയിൽ, വിദേശ നിക്ഷേപ മേഖലകളിൽ നിർണായക തീരുമാനങ്ങളെടുക്കുന്നതിനും നയ രൂപീകരണത്തിനും ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാൻ പുതിയ സാഹചര്യത്തിൽ സാധിക്കില്ലെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നാണയപ്പെരുപ്പം ഉയർന്ന തലത്തിൽ തുടരുന്നതിനാൽ ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാൻ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും മറ്റ് വിപണി ഇടപെടലുകൾ നടത്താനും പുതിയ സർക്കാരിന് പരിമിതികളുണ്ടാകുമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ദ്ധനുമായ സുരേഷ് ഗോപിനാഥൻ പറഞ്ഞു.

സുസ്ഥിരമായ ഭരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുത്തനെ കൂടാൻ കാരണമെന്നും അദ്ദേഹം പറയുന്നു.

  • പുതിയ സർക്കാരിന്റെ വെല്ലുവിളികൾ
  • ഉയരുന്ന തൊഴിലില്ലായ്മ നിരക്ക്
  • ഭക്ഷ്യ വിലക്കയറ്റം
  • അമിതാധികാര പ്രയോഗങ്ങൾ

X
Top