ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്‌പൈസ്ജെറ്റ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു

കൊച്ചി: രാജ്യത്തെ മുൻനിര വിമാനകമ്പനിയായ സ്‌പൈസ്ജെറ്റ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പ്രമുഖ വിമാന കമ്പനികളെല്ലാം മികച്ച ലാഭവും വിറ്റുവരവും നേടി വലിയ മുന്നേറ്റം നടത്തുമ്പോൾ സർവീസുകൾ കാര്യമായി നടത്താതെ സ്പൈസ്ജെറ്റ് കടുത്ത തളർച്ചയാണ് നേരിട്ടത്.

രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനികളിൽ സർവീസുകളിൽ ഏറ്റവും മോശം പ്രകടനം നടത്തിയതാണ് കമ്പനിയുടെ സാമ്പത്തിക ആരോഗ്യം സംബന്ധിച്ച് പുതിയ സംശയങ്ങൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ മാസം സ്പൈസ്ജെറ്റിന്റെ 60 ശതമാനം വിമാനങ്ങൾ മാത്രമാണ് കൃത്യ സമയം പാലിച്ചത്.

സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും ജീവനക്കാരുടെ നിസഹകരണവും സ്പൈസ് ജെറ്റിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

കഴിഞ്ഞ ദിവസം പുതുതായി 44 എയർക്രാഫ്റ്റുകൾ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും സർവീസ് കാര്യമായി മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

വിമാനങ്ങളുടെ സമയക്രമം വൈകുന്നതിനെ ചൊല്ലി ജീവനക്കാരും യാത്രക്കാരുമായുള്ള തർക്കങ്ങൾ പതിവായെങ്കിലും പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ലയെന്ന് വ്യോമയാന മേഖലയിലുള്ളവർ പറയുന്നു.

ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ സമയത്ത് നൽകാൻ കഴിയാത്തതിനാൽ കമ്പനിയുടെ ധനകാര്യ സ്ഥിതി പരിതാപകരമാണെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

X
Top