ന്യൂഡല്‍ഹി: ഗോഫസ്റ്റ് പ്രതിസന്ധി മുതലാക്കാന്‍ ശ്രമിക്കുകയാണ് വിമാന കമ്പനികള്‍. 25 വിമാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. 400 കോടി രൂപ കടമെടുക്കും.
ഫണ്ടിനായി സര്‍ക്കാരിന്റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിനെ (ഇസിഎല്‍ജിഎസ്) ആകും ആശ്രയിക്കുക. ഫ്‌ലീറ്റിനെ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി ഇതിനകം 400 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ ഫ്‌ലീറ്റിന്റെ ഭാഗമാകുന്നതോടെ ടോപ്പ്‌ലൈന്‍ വര്‍ദ്ധിക്കുമെന്ന് എയര്‍ലൈന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
” നിലത്തിറക്കിയ വിമാനങ്ങളെ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുകയാണ്. കമ്പനിയ്ക്ക് ലഭിച്ച ഇസിഎല്‍ജിഎസ് ഫണ്ടിംഗിന്റെ ഭൂരിഭാഗവും ഇതിനായി വിനിയോഗിക്കും. വരാനിരിക്കുന്ന പീക്ക് ട്രാവല്‍ സീസണ്‍ മുതലാക്കാന്‍ ഇതുവഴിയാകും.” സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.
ഫണ്ട് കുറവ് മൂലം ഗോഫസ്റ്റ് നിലത്തിറക്കിയതോടെ വിപണി വിഹിതവും നിരക്കുയര്‍ത്താനുള്ള ശേഷിയുമാണ് വിമാന കമ്പനികള്‍ക്ക് വീണുകിട്ടിയത്.