സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ക്രമരഹിത മഴ, വിള നാശം; സുഗന്ധവ്യഞ്ജന വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: പച്ചക്കറികള്‍ക്ക് ശേഷം സുഗന്ധവ്യഞ്ജനങ്ങള്‍ക്കും തീ പിടിക്കുന്നു. ജീരകത്തിന്റെ നേതൃത്വത്തില്‍ പ്രധാന മസാലക്കൂട്ടുകള്‍ കഴിഞ്ഞമാസം ഇരട്ട അക്ക വില വര്‍ദ്ധനവ് നേരിട്ടു. ചില്ലറ വില്‍പ്പന വില ഏകദേശം 75 ശതമാനം ഉയരുകയായിരുന്നു.

ക്രമരഹിതമായ കാലാവസ്ഥയും ഉത്പാദനത്തിലെ ഇടിവുമാണ് സുഗന്ധവ്യഞ്ജന വില വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്തവര്‍ഷം മാത്രമേ വിലവര്‍ദ്ധനവ് ശമിക്കൂ, വിദഗ്ധര്‍ അറിയിച്ചു.

നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ (എന്‍സിഡിഇഎക്‌സ്) കണക്കുകള്‍ പ്രകാരം ജീരക വില ക്വിന്റലിന് 50,000 രൂപയ്ക്ക് മുകളിലാണ്. ജൂണ്‍ മാസത്തില്‍ ഏകദേശം 74.1 ശതമാനം അധികം ചില്ലറ വില്‍പന വിലയും 95.7 ശതമാനം അധികം മൊത്ത വില്‍പന വിലയും അനുഭവപ്പെട്ടു. അടുത്ത മൂന്നുമാസത്തില്‍ 15 ശതമാനത്തോളം കൂടുതല്‍ വില പ്രതീക്ഷിക്കുകയും ചെയ്യുന്നു.

”ജീരകം വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന വിളയാണ്. ഈ വര്‍ഷത്തെ നാശനഷ്ടം ഏകദേശം 30-40 ശതമാനമാണ്. മഞ്ഞള്‍ പോലുള്ള നിരവധി വിളകള്‍ വിതയ്ക്കുന്നത് അകാല മഴയും ആലിപ്പഴക്കാറ്റും കാരണം കുത്തനെ ഇടിഞ്ഞു. രാജസ്ഥാനിലെ മല്ലി മേഖല ബിപര്‍ജോയി കാരണം തുടച്ചുനീക്കപ്പെട്ടു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴയുടെ കുറവ് കാരണം ഉണങ്ങിയ മുളക് ഉത്പാദനം കുറഞ്ഞിട്ടുണ്ട്,” സുമയ അഗ്രോയുടെ ചീഫ് ഗ്രോത്ത് ഓഫീസര്‍ ദീപക് പരീക്ക് പറയുന്നു.

നേരത്തെ വില വര്‍ദ്ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അരി കയറ്റുമതി നിര്‍ത്തലാക്കിയിരുന്നു. സബ്‌സിഡി നിരക്കില്‍ തക്കാളി നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഒരു വര്‍ഷത്തിലേറെയായി 21 ശതമാനത്തിലധികം ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് 2023 ജനുവരി മുതല്‍ ഇടിവ് നേരിടുകയാണ്. എന്നാല്‍ മണ്‍സൂണ്‍ മഴക്കുറവും വിളനാശവും കാരണം ജൂണില്‍ വീണ്ടും വിലകയറ്റം ദൃശ്യമായി.

X
Top