ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ആശിഷ് കുമാറിനെ സിഎഫ്ഒ ആയി നിയമിച്ച് സ്പൈസ് ജെറ്റ്

മുംബൈ: ആശിഷ് കുമാർ കമ്പനിയുടെ പുതിയ സിഎഫ്ഒ ആകുമെന്ന് പ്രഖ്യാപിച്ച് വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. കമ്പനിയുടെ എതിരാളിയായ ഇൻഡിഗോയുടെ ഓഹരി ഉടമയായ ഇന്റർഗ്ലോബ് എന്റർപ്രൈസസിന്റെ മുൻ വൈസ് പ്രസിഡന്റും കോർപ്പറേറ്റ് ഫിനാൻസ് മേധാവിയുമായിരുന്നു കുമാർ.

അതിനുമുമ്പ്, ടാറ്റ വാല്യു ഹോംസ് ആൻഡ് സുസ്ലോൺ ഇൻഫ്രാസ്ട്രക്ചറിന്റെ ഫിനാൻസ് മേധാവിയായിരുന്നു അദ്ദേഹം. സ്പൈസ് ജെറ്റ് മുൻ സിഎഫ്ഒ സഞ്ജീവ് തനേജയുടെ രാജി കമ്പനി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതെ തുടർന്നാണ് ഇപ്പോഴത്തെ നിയമനം.

സ്‌പൈസ്‌ജെറ്റിനെ പുനഃക്രമീകരിക്കുകയും അതിനെ ദ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നത് ഇന്നത്തെ വ്യോമയാന വ്യവസായത്തിലെ ഏറ്റവും മികച്ച ജോലിയാണെന്നും. ആശിഷിന്റെ അനുഭവപരിചയവും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും അദ്ദേഹത്തിന് ഈ ശ്രമത്തെ വിജയകരമായി നയിക്കാൻ കഴിയുമെന്ന് ഉറപ്പിക്കുന്നതായും സ്പൈസ് ജെറ്റ് ചെയർമാനും പ്രൊമോട്ടറുമായ അജയ് സിംഗ് പറഞ്ഞു.

സ്‌പൈസ്‌ജെറ്റിന്റെ നിലവിലെ നഷ്ട്ടം 1,725 ​​കോടി രൂപയാണ്. അതേസമയം ഇക്വിറ്റി ഡൈല്യൂഷൻ, ഡെറ്റ് ഇക്വിറ്റി റീസ്ട്രക്ചറിംഗ് എന്നിവയിലൂടെയും ബിസിനസുകൾക്ക് ഈട് രഹിതവും സർക്കാർ ഗ്യാരണ്ടിയുള്ളതുമായ വായ്പകൾ നൽകുന്ന ഗവൺമെന്റിന്റെ ഇസിഎൽജിഎസ് സ്കീമിൽ നിന്നും 200 ദശലക്ഷം യുഎസ് ഡോളർ വരെയുള്ള ഫണ്ട് സ്വരൂപിക്കാൻ എയർലൈൻ ശ്രമം നടത്തുകയാണ്.

X
Top