Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സ്‌പൈസ്‌ജെറ്റ് സിഎഫ്‌ഒ സഞ്ജീവ് തനേജ രാജിവച്ചു

മുംബൈ: സഞ്ജീവ് തനേജ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനം രാജിവെച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ച് ആഭ്യന്തര ലോ-കോസ്റ്റ് കാരിയറായ സ്‌പൈസ് ജെറ്റ്. രാജി 2022 ഓഗസ്റ്റ് 31 ന് നിലവിൽ വന്നതായി കമ്പനി അറിയിച്ചു. കഴിഞ്ഞ ത്രൈമാസത്തിൽ കമ്പനിയുടെ അറ്റ നഷ്ടം വർദ്ധിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് തനേജയുടെ രാജി.

സിഎഫ്ഒ ആയി നിയമിക്കുന്നതിനുള്ള സ്ഥാനാർത്ഥിയെ ബോർഡ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും. ഒഴിവ് 2022 സെപ്തംബർ മാസത്തിൽ നികത്തപ്പെടുമെന്നും, എല്ലാ ഔപചാരികതകളും പൂർത്തീകരിച്ചതിന് ശേഷം അത്തരം നിയമനത്തെക്കുറിച്ച് ആവശ്യമായ വെളിപ്പെടുത്തൽ നടത്തുമെന്നും റെഗുലേറ്ററി ഫയലിംഗിൽ എയർലൈൻ വ്യക്തമാക്കി.

കമ്പനിയുടെ കഴിഞ്ഞ ത്രൈമാസ ഫലങ്ങളുടെ പ്രഖ്യാപനത്തോടൊപ്പമാണ് ഈ രാജി പ്രഖ്യാപനം നടത്തിയത്. 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ സ്‌പൈസ് ജെറ്റിന്റെ അറ്റനഷ്ടം 789 കോടി രൂപയായി വർധിച്ചു.

X
Top