ഡൽഹി: സർക്കാർ നടത്തുന്ന എയർപോർട്ട് ഓപ്പറേറ്ററായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായിയുള്ള (എഎഐ) എല്ലാ കുടിശ്ശികയും തീർത്തതായി അറിയിച്ച് ഇന്ത്യൻ ലോ-കോസ്റ്റ് കാരിയറായ സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ ഏകദേശം 5 ശതമാനം ഉയർന്ന് 42.05 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
എയർലൈൻ അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അഡ്വാൻസ് പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുമെന്നും, കൂടാതെ എഎഐ 500 ദശലക്ഷം രൂപയുടെ (6.33 ദശലക്ഷം ഡോളർ) ബാങ്ക് ഗ്യാരന്റി നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
സുരക്ഷാ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഈ വേനൽക്കാലത്ത് എട്ട് ആഴ്ചത്തേക്ക് അംഗീകൃത ഫ്ലീറ്റ് 50% ആയി കുറയ്ക്കാൻ ഏവിയേഷൻ റെഗുലേറ്റർ കഴിഞ്ഞ ആഴ്ച എയർലൈനിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച വിമാന പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരുന്നെന്ന് എയർലൈൻ അറിയിച്ചു.