Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പൈലറ്റ്മാർക്ക് ശമ്പളവർധനവുമായി സ്പൈസ് ജെറ്റ്

ദില്ലി: പൈലറ്റുമാർക്ക് ശമ്പളവർധന പ്രഖ്യാപിച്ച് പ്രമുഖ എയർലൈൻ കമ്പനിയായ സ്പൈസ് ജെറ്റ്. പൈലറ്റ്മാരുടെ ശമ്പളം 7.5 ലക്ഷം രൂപയായാണ് സ്പൈസ് ജെറ്റ് ഉയർത്തിയത്. 18 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ വേളയിലാണ് പുതിയ പ്രഖ്യാപനം.

75 മണിക്കൂർ പറക്കലിനുള്ള പ്രതിമാസശമ്പളമാണ് 7.5 ലക്ഷം രൂപയെന്നും, ക്യാപ്റ്റൻമാർക്ക് കാലാവധിയുമായി ബന്ധപ്പെട്ട ലോയൽറ്റി റിവാർഡും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

2023 മെയ് 16 മുതൽ പുതിയ ശമ്പളനിരക്ക് പ്രാബല്യത്തിൽ വന്നു. ശമ്പളത്തിന് പുറമെ ക്യാപ്റ്റൻമാർക്ക് പ്രതിമാസം 1,00,000 രൂപവരെ പ്രതിമാസ ലോയൽറ്റി റിവാർഡ് നൽകുമെന്നും സ്പൈസ് ജെറ്റ് എയർലൈൻ പ്രഖ്യാപിച്ചു. സ്പൈസ് ജെറ്റിന്റെ പതിനെട്ടാം വാർഷികാഘോഷ ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം.

നേരത്തെ, 2022 നവംബറിൽ എയർലൈൻ പൈലറ്റുമാരുടെ ശമ്പളം പരിഷ്കരിച്ചിരുന്നു, ക്യാപ്റ്റൻമാരുടെ ശമ്പളം 80 മണിക്കൂർ പറക്കുന്നതിന് പ്രതിമാസം 7 ലക്ഷം രൂപയായിയിരുന്നു ഇതുവരെ നൽകിയിരുന്നത്.

ശമ്പളം വൈകുന്നതിന്റെ പേരിൽ സ്‌പൈസ് ജെറ്റ് ജീവനക്കാർ നേരത്തെ പ്രതിഷേധം നടത്തിയത് കമ്പനിക്ക് തിരിച്ചടിയായിരുന്നു.

എയർലൈനിന്റെ മൊത്തത്തിലുള്ള വളർച്ചാ തന്ത്രത്തിന്റെ ഭാഗമായി, ബാധ്യതകൾ കുറച്ച് കമ്പനി പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.

പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്‌പൈസ്‌ജെറ്റ് 1,818 രൂപ നിരക്കിൽ കുറഞ്ഞ വിമാന നിരക്കുകളും പ്രഖ്യാപിച്ചു.

ബെംഗളൂരു-ഗോവ, മുമാബി-ഗോവ തുടങ്ങിയ റൂട്ടുകളിൽ ഓഫർ ലഭ്യമാണ്. മെയ് 23 മുതൽ മെയ് 28 വരെയുള്ള യാത്രക്കാർക്ക് കുറഞ്ഞ നിരക്കുകൾ പ്രയോജനപ്പെടുത്താം.

2024 ജൂലൈ 1 മുതൽ മാർച്ച് 30 വരെ യാത്രക്കാർക്ക് ഓഫർ പ്രകാരം ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.

X
Top