തിരക്കേറിയ ശൈത്യകാലത്തിന് മുന്നോടിയായി അതിന്റെ വിമാന കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിനായി, ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് നവംബർ ഒന്നിന് അഞ്ച് ബോയിംഗ് 737 വിമാനങ്ങൾ (3 737 മാക്സ് വിമാനങ്ങൾ ഉൾപ്പെടെ) പുതിയതായി സര്വീസില് കൂട്ടിച്ചേർത്തു.
ഒക്ടോബർ 31ന് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന ഒരു ഉത്സവ വിൽപ്പനയും സ്പൈസ് ജെറ്റ് ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റ് കിഴിവ് ലഭിക്കുന്നതിന് യാത്രക്കാർക്ക് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ചെക്ക്ഔട്ടിൽ ‘FESTIVE’ എന്ന കൂപ്പൺ കോഡ് നൽകിയാൽ മതി.
ഒക്ടോബർ 20നും നവംബർ 24 രാത്രി 11:59നും ഇടയിൽ നടത്തുന്ന യാത്രാ ബുക്കിംഗുകൾക്ക് കിഴിവ് ലഭ്യമാണ്. 2024 നവംബർ 1 മുതൽ മാർച്ച് 30 വരെയുള്ള തീയതികളിൽ യാത്രയ്ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും ഇത് ബാധകമാണ്.
സിഎച്ച്-ഏവിയേഷൻ ഡാറ്റ അനുസരിച്ച്, സ്പൈസ് ജെറ്റിന് നിലവിൽ 25 നിഷ്‌ക്രിയ വിമാനങ്ങളുണ്ട്. രണ്ട് B737-700s, രണ്ട് B737-300(BDSF)s, നാല് B737-800s, രണ്ട് B737-900ERs, പന്ത്രണ്ട് DHC-8-Q400s എന്നിവ നിഷ്‌ക്രിയ വിമാനങ്ങളിൽ ഉൾപ്പെടുന്നു.
2023 വേനൽക്കാലത്ത് മാർക്കറ്റ് ഷെയർ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആറാമത്തെ വലിയ എയർലൈൻ ആയിത്തീർന്നതിന് ശേഷം, 4.4 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയുടെ അഞ്ചാമത്തെ വലിയ കാരിയർ ആയി സ്പൈസ്ജെറ്റ്, ആകാശ എയറിനെ പിന്തള്ളി.