Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കോവിഡ് കാലത്ത് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലേക്ക് പണം അടക്കാതെ സ്‌പൈസ് ജെറ്റ്; പിഎഫ്, ടിഡിഎസ് ഇനത്തില്‍ കുടിശിഖയായുള്ളത് ₹ 3,553 കോടി

മുംബൈ: കോവിഡ് കാലത്ത് 2020 ഏപ്രില്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലേക്ക് സ്‌പൈസ് ജെറ്റ് പണം അടച്ചിട്ടില്ല.

ഈ കാലയളവില്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കിയ നികുതി സര്‍ക്കാറിന് നല്‍കിയിട്ടുമില്ല. ആകെ തുക 3,553 കോടി രൂപ.

സ്രോതസില്‍ നിന്നുള്ള നികുതി (ടി.ഡി.എസ്)യായി ജീവനക്കാരില്‍ നിന്ന് ഈടാക്കിയത് 2,200 കോടി രൂപയാണ്. പ്രോവിഡന്റ് ഫണ്ട് ഇനത്തില്‍ 1,353 കോടി രൂപ ജീവനക്കാര്‍ക്ക് വേണ്ടി അടയ്‌ക്കേണ്ടതാണ്.

ഇതു രണ്ടും അടച്ചിട്ടില്ലെന്ന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ രേഖകളിലാണ് വ്യക്തമാക്കിയത്. 2009-10 മുതല്‍ 2013-14 വരെയുള്ള 720 കോടി രൂപയുടെ ടി.ഡി.എസ് തര്‍ക്കത്തിലാണെന്നും സ്‌പൈസ് ജെറ്റ് വിശദീകരിച്ചു.

സാമ്പത്തിക പ്രതിസന്ധിയാണ് കുടിശിക അടയ്ക്കാത്തതിന് കാരണമായി പറഞ്ഞത്. ബന്ധപ്പെട്ട റിട്ടേണുകളും ഫയല്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.

പിടിച്ചു നില്‍ക്കാന്‍ വഴി തേടുന്നു
പ്രവര്‍ത്തന ചെലവിനായി ഓഹരിയില്‍ ഒരു പങ്ക് വിറ്റ് 3,000 കോടി രൂപ സമാഹരിച്ച് പിടിച്ചു നില്‍ക്കാന്‍ സ്‌പൈസ് ജെറ്റ് വഴി തേടുന്നുണ്ട്. ഇത് സാധ്യമായാല്‍ ഒരു പങ്ക് നികുതി കുടിശിക തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നാണ് വാഗ്ദാനം.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയുടെ പകുതിയിലേറെ വിമാനങ്ങളും സര്‍വീസ് നടത്താനാകാതെ നിലത്തിറക്കിയിരിക്കുകയാണ്. ജൂലൈ ഒന്നിലെ കണക്കു പ്രകാരം 64 വിമാനങ്ങളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്താത്തത്.

നിരവധി കേസ് നടപടികളും വിമാനക്കമ്പനി നേരിടുന്നുണ്ട്. ഓഹരി വിപണി നിയന്ത്രകരായ സെബി പലവട്ടം പിഴ ചുമത്തിയിരുന്നു. കോവിഡ് കാലമാണ് സ്‌പൈസ് ജെറ്റിനെ കടുത്ത നിലനില്‍പ് പ്രതിസന്ധിയിലേക്ക് എത്തിച്ചത്.

മാര്‍ക്കറ്റ് പങ്കാളിത്തം നാലു ശതമാനത്തിന് താഴെയാണിപ്പോള്‍.

X
Top