മുംബൈ: എജിഎം നടത്താൻ സ്പൈസ് ജെറ്റിന് കൂടുതൽ സമയം ലഭിക്കും. 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പൊതുയോഗം (എജിഎം) നടത്തുന്നതിന് കമ്പനികളുടെ രജിസ്ട്രാറിൽ നിന്ന് മൂന്ന് മാസം വരെ സമയം നീട്ടി കിട്ടിയതായി സ്‌പൈസ് ജെറ്റ് അറിയിച്ചു.
അതനുസരിച്ച് സ്പൈസ് ജെറ്റിന്റെ എജിഎം 2022 ഡിസംബർ 31-നോ അതിനുമുമ്പോ നടത്തുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഓഡിറ്റ് പ്രക്രിയയുടെ പൂർത്തീകരണത്തെ ബാധിച്ച ഐടി സംവിധനങ്ങളിൽ ഉണ്ടായ റാൻസോംവെയർ ആക്രമണത്തെ തുടർന്നാണ് എജിഎം നീട്ടിവെക്കുന്നതെന്ന് എയർലൈൻ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
വെള്ളിയാഴ്ച സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ 0.33 ശതമാനം ഉയർന്ന് 45.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ സ്‌പൈസ്‌ജെറ്റിന്റെ അറ്റനഷ്ടം 789 കോടി രൂപയായി വർധിച്ചിരുന്നു.