ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബ് ലിവര്പൂള് എഫ്.സിയെ സ്വന്തമാക്കാന് മുകേഷ് അംബാനി തയ്യാറെടുക്കുന്നതായി റിപ്പോര്ട്ടുകള്. ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച വിവരങ്ങള് അംബാനി ആരാഞ്ഞുവെന്ന് ദി മിറര് റിപ്പോര്ട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ കോടീശ്വരനാണ് മുകേഷ് അംബാനി.
ലിവര്പൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന് നാല് ബില്യണ് യൂറോയാണ് മുടക്കേണ്ടി വരിക. നിലവില് ക്ലബ്ബിന്റെ ഉടമകള് ഫെന്വേ സ്പോര്ട്സ് ഗ്രൂപ്പ് (FSG) ആണ്. ലിവര്പൂളിനെ സ്വന്തമാക്കാന് ചില അമേരിക്കന് കമ്പനികളും ഗള്ഫ് മേഖലയിലെ ചിലരും രംഗത്തുണ്ട്.
അംബാനി ഇതിനോടകം ക്ലബ്ബിന്റെ വിവരങ്ങള് ആരാഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. 90ബില്യണ് യൂറോയാണ് അംബാനിയുടെ ആസ്തി. അമേരിക്കന് കമ്പനി ഉള്പ്പെടെയുള്ളവര് മുന്നോട്ടുവെച്ചിരിക്കുന്ന തുക വളരെ കുറവായതിനാല് തന്നെ അംബാനി ലിവര്പൂളിനെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.