Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇഎംഡി സമർപ്പിക്കുന്നതിൽ ശ്രീ ഗ്രൂപ്പ് കമ്പനികളുടെ റെസല്യൂഷൻ അപേക്ഷകർ പരാജയപ്പെട്ടു

മുംബൈ: നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ബിഡ്ഡിംഗ് മാനദണ്ഡങ്ങൾ പാലിച്ച് ഏണസ്‌റ് മണി ഡിപ്പോസിറ്റ് (EMD) സമർപ്പിക്കുന്നതിൽ ശ്രീ ഗ്രൂപ്പ് കമ്പനികളുടെ റെസല്യൂഷൻ അപേക്ഷകർ പരാജയപ്പെട്ടു. അടുത്ത വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇഎംഡി സമർപ്പിക്കുന്നതിനുളള അവസാന തീയതി.

ഇതോടെ രണ്ട് റെസല്യൂഷൻ അപേക്ഷകളും നിയമപരമായി അസാധുവായതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഒരു റെസലൂഷൻ അപേക്ഷകൻ പ്ലാനിനൊപ്പം 150 കോടി രൂപയുടെ ഇഎംഡി സമർപ്പിക്കേണ്ടതുണ്ട്. അതേസമയം ആർ‌ബി‌ഐ വിജയിച്ച ലേലക്കാരനെ അംഗീകരിച്ചില്ലെങ്കിൽ ഇ‌എം‌ഡി തുക നഷ്‌ടപ്പെടുമെന്ന് ആർ‌എഫ്‌പി നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ട് അപേക്ഷകർക്കും തിങ്കളാഴ്ച വൈകുന്നേരം വരെ ഇഎംഡി നൽകാൻ റെസലൂഷൻ പ്രൊഫഷണൽ സമയം അനുവദിച്ചിരുന്നതായും. എന്നാൽ രണ്ട് അപേക്ഷരും ആർ‌എഫ്‌പി നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് ഒരു വായ്പക്കാരൻ പറഞ്ഞു. ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറായില്ല.

X
Top