Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

604 കോടിയുടെ നിക്ഷേപമിറക്കാൻ എസ്ആർഎഫ് ലിമിറ്റഡ്

മുംബൈ: നാല് പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി 604 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി എസ്ആർഎഫ് ലിമിറ്റഡ്. നിർദിഷ്ട നിക്ഷേപത്തിന് ബോർഡിന്റെ അനുമതി ലഭിച്ചതായി കെമിക്കൽസ് സ്ഥാപനം അറിയിച്ചു.

രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത വരുമാനം മുൻ വർഷത്തെ കാലയളവിലെ 2,839 കോടിയിൽ നിന്ന് 31 ശതമാനം വർധിച്ച് 3,728 കോടി രൂപയായതായി എസ്ആർഎഫ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സമാനമായി കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 26 ശതമാനം വർധിച്ച് 481 കോടി രൂപയായി.

കെമിക്കൽ ബിസിനസ്സ് വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചതായി എസ്ആർഎഫ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആശിഷ് ഭരത് റാം പറഞ്ഞു. വ്യാവസായിക, സ്പെഷ്യാലിറ്റി ഇന്റർമീഡിയറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കെമിക്കൽസ് കമ്പനിയാണ് എസ്ആർഎഫ് ലിമിറ്റഡ്. ഫ്ലൂറോകെമിക്കൽസ്, സ്പെഷ്യാലിറ്റി കെമിക്കൽസ്, പാക്കേജിംഗ് ഫിലിമുകൾ, ടെക്‌നിക്കൽ ടെക്‌സ്റ്റൈൽസ് തുടങ്ങിയ ഉൽപ്പനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

X
Top