ചെന്നൈ: ശ്രീരാം ഫിനാന്‍സ് ജൂലൈ 27 ന് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1675.44 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25.13 ശതമാനം കൂടുതല്‍.
അറ്റപലിശ വരുമാനം 11.31 ശതമാനം വര്‍ദ്ധിച്ച് 4435.27 കോടി രൂപയായപ്പോള്‍ മൊത്തം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 1,93,214.66 കോടി രൂപ. നേരത്തെ എയുഎം 162970.4 കോടി രൂപയായിരുന്നു.
ഇതില്‍ തന്നെ വ്യക്തിഗത വായ്പ 81.31 ശതമാനം ഉയര്‍ന്ന് 7919.65 കോടി രൂപയും യാത്രാ വാഹന വിഭാഗം 28.47 ശതമാനം ഉയര്‍ന്ന് 36291.97 കോടി രൂപയുമാണ്. ഇരു വിഭാഗങ്ങളും എയുഎമ്മിന്റെ യഥാക്രമം 4.10 ശതമാനവും 18.78 ശതമാനവുമാണ്.