മുംബൈ: കമ്പനിയുടെ അറ്റ വിറ്റുവരവ് 2021 സെപ്റ്റംബറിലെ 301.21 കോടി രൂപയിൽ നിന്ന് 19.45 ശതമാനം ഉയർന്ന് 359.78 കോടി രൂപയായതായി അറിയിച്ച് സ്റ്റീൽ സ്ട്രിപ്സ് വീൽസ് (SSWL). ഈ അറിയിപ്പിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.17 ശതമാനം ഉയർന്ന് 804.25 രൂപയിലെത്തി.
കമ്പനിയുടെ കഴിഞ്ഞ മാസത്തെ മൊത്ത വിറ്റുവരവ് 445.42 കോടി രൂപയാണ്. ഇത് 25.43 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ അലോയ് വീൽസ് സെഗ്‌മെന്റ് 156 ശതമാനം വളർന്നപ്പോൾ പാസഞ്ചർ കാർ സെഗ്‌മെന്റ് 117 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. കൂടാതെ എസ്എസ്ഡബ്യുഎല്ലിന്റെ മറ്റ് വിഭാഗങ്ങളായ ട്രക്ക്, ട്രാക്ടർ, 2, 3 വീലർ എന്നിവ യഥാക്രമം 38% 15%, 5% എന്നിങ്ങനെ വളർന്നു.
എന്നാൽ ഈ കാലയളവിൽ സ്ഥാപനത്തിന്റെ മൊത്തം കയറ്റുമതി 76% ഇടിഞ്ഞു. ഓട്ടോമൊബൈൽ വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾക്കായി സ്റ്റീൽ വീൽ റിമ്മുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സ്റ്റീൽ സ്ട്രിപ്സ് വീൽസ്.