ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഇനി ഡോളറിനെതിരെ രൂപ ഇടിയില്ലെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ അനുഭൂതി സഹായ്

മുംബൈ: ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം ശനിയാഴ്ച രണ്ടു മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ശനിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 48 പൈസ എന്ന നിലയില്‍ എത്തി. വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 56 പൈസ എന്ന നിലയില്‍ ആയിരുന്നു.
ഇനി രൂപയുടെ മൂല്യം കൂടിക്കൊണ്ടേയിരിക്കുമെന്നും ആശങ്ക വേണ്ടെന്നും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തെക്കന്‍ ഏഷ്യ ഇക്കണോമിക് റിസര്‍ച്ച് -ഇന്ത്യ മേധാവി അനുഭൂതി സഹായ് പറയുന്നു. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഡോളര്‍ ദുര്‍ബലമായി എന്നതും ഇന്ത്യന്‍ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണ് എന്നതുമാണ്.
സെപ്തംബര്‍ 21 മുതല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്റെ പലിശനിരക്ക് 50 ബിപിഎസ് കുറച്ചതോടെയാണ് ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ കുതിപ്പുണ്ടായത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറൊന്നിന് 84 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ അവസരത്തില്‍ റിസര്‍വ്വ് ബാങ്ക് തുടര്‍ച്ചയായി വിദേശനാണ്യ വിപണിയില്‍ ഡോളര്‍ വാങ്ങി ഇടപെട്ടുകൊണ്ടിരുന്നു. അതോടെ രൂപയുടെ വില ഒരു ഡോളറിന് 84 രൂപയ്‌ക്കും മേലെ പോയതേയില്ല.
മാത്രമല്ല, ഡോളര്‍ പലിശനിരക്ക് ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് വീണ്ടും ഡോളറിന്റെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഉയര്‍ന്നു തുടങ്ങി.

X
Top