ജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽഅനൗപചാരിക മേഖല വളരുന്നതായി സര്‍വേവിള ഇൻഷുറൻസ് പദ്ധതികള്‍ പരിഷ്കരിക്കാൻ തീരുമാനംവിലക്കയറ്റ നിരക്ക് പരിഷ്കരണം: 18 അംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി

സ്റ്റാന്റേര്‍ഡ്‌ ഗ്ലാസ്‌ ലൈനിംഗ്‌ ഐപിഒ ജനുവരി 6 മുതല്‍

സ്റ്റാന്റേര്‍ഡ്‌ ഗ്ലാസ്‌ ലൈനിംഗ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജനുവരി ആറിന്‌ തുടങ്ങും. 410 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. ജനുവരി എട്ട്‌ വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. 133-140 രൂപയാണ്‌ ഇഷ്യു വില.

പത്ത്‌ രൂപ മുഖവിലയുള്ള 107 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജനുവരി 13ന്‌ സ്റ്റാന്റേര്‍ഡ്‌ ഗ്ലാസ്‌ ലൈനിംഗ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

210 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 200 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി നിലവിലുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 10 കോടി രൂപ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും 130 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനും വിനിയോഗിക്കും. ഇതിന്‌ പുറമെ 30 കോടി രൂപ സബ്‌സിഡറിയായ എസ്‌2 എന്‍ജിനീയേഴ്‌സിന്റെ മൂലധന ചെലവിനായും 20 കോടി രൂപ മറ്റ്‌ നിക്ഷേപങ്ങള്‍ക്കായും ചെലവഴിക്കും.

എന്‍ജിനീയറിംഗ്‌ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ്‌ സ്റ്റാന്റേര്‍ഡ്‌ ഗ്ലാസ്‌ ലൈനിംഗ്‌

X
Top