കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്, 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഗ്രോസ് റിട്ടൺ പ്രീമിയം (GWP), പ്രോഫിറ്റ് ആഫ്റ്റർ ടാക്സ് (PAT) എന്നിവയിൽ മുൻവർഷത്തെ അപേക്ഷിച്ച് ശക്തമായ വളർച്ച രേഖപ്പെടുത്തി.
ഗ്രോസ് റിട്ടൺ പ്രീമിയം Q3, FY23-24-ൽ 16% വർധിച്ച്, 22-23 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 3606 കോടിയുടെ സ്ഥാനത്ത് 3097 കോടി രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 210 കോടി രൂപയുടെ സ്ഥാനത്ത് Q3FY24-യിൽ 290 കോടി രൂപ നേടി കമ്പനി PAT-ൽ 38% വളർച്ച രേഖപ്പെടുത്തി.