
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്) ഇന്ത്യയിലെ അമ്പതിലധികം നഗരങ്ങളിൽ ഹോം ഹെൽത്ത് കെയർ സേവനങ്ങളുടെ ലഭ്യത പ്രഖ്യാപിച്ചു.
ഏറ്റവും ഉയർന്ന അളവിൽ വ്യക്തിഗതമാക്കിയിരിക്കുന്ന ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ ഓഫർ, തടസ്സമില്ലാത്തതും തൽക്ഷണവുമായ ക്ലെയിം സെറ്റിൽമെൻ്റിനൊപ്പം ഉപഭോക്താവിന്‍റെ വാതിൽപ്പടിക്കൽ തന്നെ ഫലപ്രദമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഇന്ത്യയിലുടനീളം വീട്ടിനുള്ളിൽ വൈദ്യപരിചരണം വാഗ്ദാനം ചെയ്യുന്നതിനായി കെയർ24, പോർട്ടീ, കോൾഹെൽത്ത്, അതുല്യഹോംകെയർ എന്നിവയുൾപ്പെടെയുള്ള മുൻനിര ദാതാക്കളുമായി കൈകോർക്കുന്നു.