ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

സ്റ്റാര്‍ ഹെല്‍ത്ത്‌ ഓഹരി വില ജൂലൈയില്‍ ഉയര്‍ന്നത്‌ 64%

ബിഗ്‌ ബുള്‍ രാകേഷ്‌ ജുന്‍ജുന്‍വാലയുടെ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്ന സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്റ്‌ അല്ലൈഡ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ഓഹരി വില ഇന്നലെ പത്ത്‌ ശതമാനം ഉയര്‍ന്നു. എന്‍എസ്‌ഇയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 769.40 രൂപയാണ്‌.

ജൂലായ്‌ ഒന്നിന്‌ രേഖപ്പെടുത്തിയ ഏറ്റവും താഴ്‌ന്ന വിലയായ 469.05 രൂപയില്‍ നിന്നും 64 ശതമാനമാണ്‌ സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്റ്‌ അല്ലൈഡ്‌ ഇന്‍ഷുറന്‍സ്‌ ഉയര്‍ന്നത്‌. അതേ സമയം ശക്തമായ കരകയറ്റത്തിനു ശേഷവും ഇഷ്യു വിലയായ 900 രൂപയില്‍ നിന്നും 15 ശതമാനം താഴെയാണ്‌ ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 48 ശതമാനമാണ്‌ സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്റ്‌ അല്ലൈഡ്‌ ഇന്‍ഷുറന്‍സിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം. ഇക്കാലയളവില്‍ സെന്‍സെക്‌സ്‌ 4.4 ശതമാനമാണ്‌ ഉയര്‍ന്നത്‌. സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്റ്‌ അല്ലൈഡ്‌ ഇന്‍ഷുറന്‍സില്‍ രാകേഷ്‌ ജുന്‍ജുന്‍വാലയ്‌ക്ക്‌ 14.39 ശതമാനവും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്‌ക്ക്‌ 3.10 ശതമാനവും ഓഹരി ഉടമസ്ഥതയാണുള്ളത്‌. ഇരുവരും ചേര്‍ന്ന്‌ 17.49 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ്‌ സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്റ്‌ അല്ലൈഡ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തത്‌. ഐപിഒയ്‌ക്ക്‌ ദുര്‍ബലമായ പ്രതികരണമാണ്‌ ലഭിച്ചിരുന്നത്‌. കോവിഡിനെ തുടര്‍ന്ന്‌ ക്ലെയിമുകള്‍ കൂടിയത്‌ കമ്പനിക്ക്‌ കനത്ത നഷ്‌ടം ഉണ്ടാകുന്നതിന്‌ വഴിവെച്ചു. അതേ സമയം ഇന്‍ഷുറന്‍സ്‌ മേഖലയുടെ മികച്ച വളര്‍ച്ചാ സാധ്യത കമ്പനിക്ക്‌ മുന്നില്‍ അവസരമായി നിലനില്‍ക്കുകയും ചെയ്യുന്നു.

X
Top